Monday, July 22, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

റബര്‍ വിലയിടിവ്‌ തകര്‍ത്തത്‌ സാമ്പത്തിക അടിത്തറ

uploads/news/2018/08/239664/1.jpg

കര്‍ഷകര്‍ ഏറ്റവും മധികം വിശ്വാസമര്‍പ്പിച്ച നാണ്യവിളയായിരുന്നു റബര്‍. ലോറേഞ്ചില്‍ അവര്‍ക്ക്‌ ശക്‌തമായ തിരിച്ചടി നല്‍കിയതും റബര്‍ തന്നെയാണ്‌.
റബര്‍ വിലയിടിവുമൂലം ഉണ്ടായ ബാധ്യതകളില്‍നിന്നും കരകയറാനാകാതെ ഇന്നും പതിനായിരക്കണക്കിനു കര്‍ഷകരുണ്ട്‌. തൊണ്ണൂറുകളുടെ അവസാനം വരെ ഒരു കുടുംബത്തിനു മികച്ച ജീവിത നിലവാരം നിലനിര്‍ത്താന്‍ രണ്ടേക്കര്‍ റബര്‍ മാത്രം മതി എന്നതായിരുന്നു വാസ്‌തവം. എന്നാല്‍ വന്‍കിട കര്‍ഷകരെ പോലും പിടിച്ചുകുലുക്കും വിധമാണു റബറിന്റെ വില കൂപ്പുകുത്തിയത്‌. ചെറുകിട കര്‍ഷകര്‍ ഇന്നു റബറിന്‌ അധികം ശ്രദ്ധനല്‍കാറില്ല. പകരം പച്ചക്കറി കൃഷിയിലേക്കും പൈനാപ്പിള്‍ കൃഷിയിലേക്കും തിരിഞ്ഞു. എന്നെങ്കിലുമൊരിക്കല്‍ വന്നു ചേര്‍ന്നേക്കാവുന്ന വിലവര്‍ധനയുടെ നല്ലകാലം സ്വപ്‌നംകണ്ട്‌ റബര്‍ മരങ്ങളെ തീപ്പെട്ടി ഫാക്‌ടറികള്‍ക്കു നല്‍കാന്‍ വിസമ്മതിച്ചു പ്രതീക്ഷ കൈവിടാതെ തുടരുകയാണ്‌ ചെറുകിട കര്‍ഷകര്‍.
ഉപേക്ഷ,
അടിവേരിനേറ്റ ക്ഷതം

സമ്പദ്‌ഘടനയില്‍ പ്രാമുഖ്യം നേടിയെടുത്ത റബറിനെയും കര്‍ഷകനെയും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല.
എല്ലായിടത്തും കടന്നു ചെല്ലാന്‍ ആവശ്യമായ സജ്‌ജീകരണങ്ങളുള്ള കൃഷി വകുപ്പ്‌ റബര്‍ കൃഷിയെ പാടെ തഴഞ്ഞു. റബര്‍ ബോര്‍ഡിനെ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചു തലയൂരി. റബര്‍ ബോര്‍ഡിനാകട്ടെ സംസ്‌ഥാനത്താകമാനമുള്ള കര്‍ഷകരിലേക്കെത്താന്‍ സംവിധാനങ്ങളുടെ അപര്യാപ്‌തതമൂലം സാധിച്ചിട്ടുമില്ല.
ഏറ്റവും വലിയ ഇരുട്ടടി നല്‍കിയത്‌ കേന്ദ്ര സര്‍ക്കാരാണ്‌. അടിസ്‌ഥാന വ്യവസായ ഉല്‍പ്പന്നമെന്ന പരിഗണന എടുത്തു കളയുകയാണ്‌ ആദ്യമുണ്ടായത്‌. ഇതോടെ റബര്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്കു ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെട്ടു. മുന്‍പ്‌ കമ്പനികള്‍ക്ക്‌ റബര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചുവയ്‌ക്കാന്‍ (ബഫര്‍ സ്‌റ്റോക്ക്‌) നിയന്ത്രണമുണ്ടായിരുന്നു.
നിശ്‌ചിത അളവില്‍ നിശ്‌ചിത കാലത്തേക്കു മാത്രമേ സ്‌റ്റോക്ക്‌ സൂക്ഷിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ നിയന്ത്രണം കേന്ദ്രം ഒഴിവാക്കിയതോടെ നിയന്ത്രണമില്ലാതെ റബര്‍ സ്‌റ്റോക്ക്‌ ചെയ്യാനാരംഭിച്ച കമ്പനികളുടെ നടപടി വിലയിടിവിനു കാരണമായി. ഇതോടെ വര്‍ഷത്തിലൊരിക്കല്‍ ഓഫ്‌ സീസണില്‍ മാത്രം വിലയിടവു നേരിട്ടിരുന്ന റബറിന്‌ വര്‍ഷം മുഴുവനും വിലയിടിവ്‌ നേരിട്ടു.
പിന്നീട്‌ ഇതിനു മാറ്റമുണ്ടായില്ല. നഷ്‌ടം സഹിച്ചും വിലയിടിവ്‌ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ റബര്‍ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കാനാണ്‌ കച്ചവടക്കാരും വ്യവസായികളും താല്‍പ്പര്യം കാണിച്ചത്‌. ഇതോടെ ഉല്‍പ്പന്നങ്ങളില്‍ പ്രകൃതിദത്ത റബറിന്റെ അനുപാതം കുറയുകയും ഗുണമേന്‍മയും ഈടും കൂപ്പു കുത്തുകയുമാണുണ്ടായത്‌. ഇത്‌ സാരമായി ബാധിച്ചത്‌ ടയര്‍ ഉപഭോക്‌താക്കളെയാണ്‌. ഇന്ത്യയില്‍ കല്‍ക്കത്ത, വിശാഖപട്ടണം എന്നീ തുറമുഖങ്ങളില്‍ മാത്രമേ റബര്‍ ഇറക്കുമതിക്കും സംഭരണത്തിനും അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍
പിന്നീട്‌ എല്ലാ തുറമുഖങ്ങളിലും റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. ഇതോടെ ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗണനിലവാരം, അളവ്‌ എന്നിവ സംബന്ധിച്ചുള്ള കൃത്യമായ കണക്കെടുപ്പ്‌ സാധ്യമാകാതെ വന്നു. റീട്രെഡ്‌് റബര്‍ വ്യവസായം സജീവമായതോടെ ടയറിന്റെ വിപണിയില്‍ സാരമായ ഇടിവുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള റബര്‍ ഇറക്കുമതിചെയ്‌തിരുന്ന രാജ്യങ്ങള്‍ മിക്കതും സ്വന്തമായി റബര്‍ കൃഷിയിലേക്ക്‌ തിരിഞ്ഞതോടെ കയറ്റുമതിക്കും ഡിമാന്റ്‌ കുറഞ്ഞു. വ്യവസായികള്‍ക്കു കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കി ഇറക്കുമതിക്ക്‌ അനുകൂലസാഹചര്യം സൃഷ്‌ടിച്ച കേന്ദ്ര സര്‍ക്കാര്‍ ഇന്നും ഇതേ നിലപാടില്‍ തുടരുകയാണ്‌.
എത്ര നഷ്‌ടം വന്നാലും റബറിനെ കൈവിടാന്‍ ഒരുക്കമല്ലാത്ത വലിയൊരു ശതമാനം കര്‍ഷകരാണ്‌ ഇന്നും കേരളത്തിലുള്ളത്‌. മദ്ധ്യതിരുവിതാംകൂറിലും തെക്കന്‍കേരളത്തില്‍ മാര്‍ത്താണ്ഡമുള്‍പ്പടെ തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങളിലും, വടക്കേ മലബാറിലുമാണ്‌ റബര്‍കൃഷി വ്യാപകമായിട്ടുള്ളത്‌. 2018 ഏപ്രിലോടെ 133 രൂപവരെ വിലയെത്തിയ റബറിന്‌ ഇപ്പോല്‍ വീണ്ടും വിലകുറഞ്ഞ്‌ 126 രൂപയിലെത്തി. ആര്‍.എസ്‌.എസ്‌ 4 ഇനത്തിനാണ്‌ ഈ വില ലഭിക്കുന്നത്‌.
എന്നാല്‍ വരുമാനത്തിനുവേണ്ടി റബറിനെ ആശ്രയിക്കേണ്ടാത്ത വന്‍കിടക്കാര്‍ക്കു മാത്രമേ ആര്‍.എസ്‌.എസ്‌.4 ഇനത്തിലുള്ള റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാറുള്ളൂ. സാധാരണ റബര്‍ ഷീറ്റ്‌ ഉല്‍പ്പാദനത്തിന്‌ ആവശ്യമായ സമയത്തെക്കാള്‍ കൂടുതല്‍ സമയവും ഉല്‍പാദന ചെലവും ഇതിന്‌ ആവശ്യമാണ്‌. സാധാരണ കര്‍കന്‌ ഇത്‌ സാധ്യമാകാറില്ല. ആകെയുള്ള റബര്‍ കര്‍ഷകരില്‍ 45 മുതല്‍ 50 ശതമാനം വരെ യാണ്‌ ആര്‍.എസ്‌.എസ്‌ 4 ഉല്‍പാദിപ്പിക്കുന്നത്‌. ബാക്കിയുള്ളവയ്‌ക്ക്‌ ശരാശരി 115 രൂപയില്‍ താഴെ മാത്രമാണു വില ലഭിക്കുന്നത്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW