Saturday, February 23, 2019 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

കളഞ്ഞുകിട്ടിയ പണം ഉടമസ്‌ഥന്‌ തിരികെ നല്‍കി വ്യാപാരി

നെടുങ്കണ്ടം: വ്യാപാര സ്‌ഥാപനത്തില്‍ കളഞ്ഞുകിട്ടിയ പണം ഉടമസ്‌ഥനു തിരികെ നല്‍കി വ്യാപാരി. സെന്‍ട്രല്‍ ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന എം.എം. ഫ്രൂട്ട്‌സ് എന്ന സ്‌ഥാപനത്തില്‍ ഞായറാഴ്‌ച സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ മഞ്ഞപ്പാറ മണ്ണുകുളത്ത്‌ ദേവസ്യയുടെ 42,000 രൂപയാണു നഷ്‌ടപ്പെട്ടത്‌. വ്യാപാരത്തിനുശേഷം രാത്രി സ്‌ഥാപനം വൃത്തിയാക്കിയപ്പോഴാണു പണമടങ്ങിയ പൊതിക്കെട്ട്‌ ഉടമ റെനിക്കു കിട്ടിയത്‌. സ്‌ഥാപനത്തില്‍ എത്തിയവരുടെ പക്കല്‍നിന്നു നഷ്‌ടപ്പെട്ടതാകാമെന്നു മനസിലാക്കി പഞ്ചായത്തംഗം അജീഷ്‌ മുതുകുന്നേലിനൊപ്പം നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു.
തിങ്കളാഴ്‌ച രാവിലെയാണു പണം നഷ്‌ടപ്പെട്ടതായി കാട്ടി ദേവസ്യ സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്‌. പരാതി ലഭിച്ചതിനുശേഷം റെനിയെ വിളിച്ചു വരുത്തി എസ്‌.ഐ: മനീഷ്‌ പൗലോസ്‌, പഞ്ചായത്ത്‌ അംഗം അജീഷ്‌ മുതുകുന്നേല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദേവസ്യയ്‌ക്കു തുക കൈമാറി.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW