Wednesday, November 21, 2018 Last Updated 37 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

മാന്ത്രിക ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ സ്വന്തം ഗുരുവിനെ കൊന്നു കുഴിച്ചു മൂടുന്നു, മന്ത്രവാദം പോലെ ദുരൂഹം കമ്പക്കാനം കൂട്ടക്കൊല

uploads/news/2018/08/239661/black-magic.jpg

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലയില്‍ കുരുക്കുകള്‍ ഓരോന്നായി അഴിഞ്ഞു തുടങ്ങിയെന്നു ബന്ധുമിത്രാദികളും നാട്ടുകാരും വിശ്വസിക്കുമ്പോള്‍ പല ചോദ്യങ്ങള്‍ക്കും വ്യക്‌തമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ഒരു മന്ത്രവാദ നോവല്‍ പോലെ ദുരൂഹമാണു ഈ കൊലപാതകത്തിലെ സംഭവങ്ങള്‍. മാന്ത്രിക ലോകത്ത്‌ തന്റേതായ സ്‌ഥാനം നേടിയെടുക്കാന്‍ സ്വന്തം ഗുരുവിനെ കൊന്നു കുഴിച്ചു മൂടുന്നത്‌ കെട്ടുക്കഥകളില്‍ മാത്രം കേട്ടു പരിചയിച്ചതായിരുന്നു ഇതുവരെ.

കൃഷ്‌ണനുമായി തെറ്റിപ്പിരിഞ്ഞ അനീഷ്‌ അടിമാലിയിലെ മറ്റൊരു മന്ത്രവാദിയുടെ അടുത്ത്‌ പോയിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കുറേക്കാലമായി തന്റെ മന്ത്രക്രിയകള്‍ ഫലിക്കാതെ വന്നതോടെയാണ്‌ അനീഷ്‌ ഈ മന്ത്രവാദിയുടെ അടുക്കല്‍ എത്തുന്നത്‌. മന്ത്രശക്‌തികള്‍ ഫലം കാണാത്തതിന്റെ കാരണം കണ്ടെത്താനെത്തിയ അനീഷിനോട്‌ കൃഷ്‌ണനാണ്‌ ഇതിന്റെ മൂലകാരണമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കൃഷ്‌ണന്റെ മരണത്തിലൂടെ മാന്ത്രിക ശക്‌തികള്‍ വീണ്ടെുക്കാന്‍ കഴിയുമെന്ന ഉപദേശമാണ്‌ ക്രൂരകൃത്യത്തിലേയ്‌ക്ക്‌ നയിച്ചത്‌. എന്നാല്‍ അന്വേഷണ സംഘം ഈ രണ്ടാനാശാനെ അന്വേഷണത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയത്‌ ആക്ഷേപങ്ങള്‍ക്ക്‌ വഴിവച്ചിട്ടുണ്ട്‌. കൊലയാളികള്‍ രണ്ടുപേരോ?

കമ്പകക്കാനം കൊലക്കേസില്‍ രണ്ടാം പ്രതിയായ ലിബീഷ്‌ പറഞ്ഞതനുസരിച്ച്‌ കൃത്യത്തില്‍ രണ്ടുപേര്‍ മാത്രമേ പങ്കെടുത്തുള്ളു. എന്നാല്‍ ഇത്രയും ആരോഗ്യവാനായ കൃഷ്‌ണനെയും കുടുംബത്തെ കീഴ്‌പെടുത്താന്‍ രണ്ടുപേരെക്കൊണ്ട്‌ എങ്ങനെ സാധിക്കുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്‌. കളരിമുറകള്‍ വശമുള്ള കൃഷ്‌ണനെ അടിച്ചു വീഴ്‌ത്തിയെന്നതു വിശ്വസിക്കാന്‍ പ്രയാസമാണ്‌. കൃഷ്‌ണനും ഭാര്യയും രണ്ടു പേരെ നേരിടാനുള്ള കരുത്തുള്ളവരാണ്‌. കൊലനടത്തിയശേഷം പിറ്റേന്നാണ്‌ ഇവര്‍ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ എത്തുന്നത്‌. ഒരുദിവസം പഴക്കമുള്ള മൃതദേഹങ്ങള്‍ മരവിച്ചു കഴിഞ്ഞിരിക്കും. പിന്നെ എങ്ങനെ മൃതദേഹങ്ങള്‍ രണ്ടരയടിക്കുഴയില്‍ ഇവരെ കുഴിച്ചു മൂടിയത്‌. പരസഹായമില്ലാതെ രണ്ടുപേര്‍ക്കു മാത്രം ഈ കൊല നടത്താന്‍ കഴിയുമെന്നത്‌ ഒരു ചോദ്യമായി അവശേഷിക്കുകയാണ്‌. പോലീസിനു ജയ്‌ വിളി

ഒരു നടിനെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തിയ കൊലക്കേസിലെ കൊലപാതകികളില്‍ ഒരാളെ അന്വേഷണം നടത്തി ഒരാഴ്‌ചയ്‌ക്കകം പിടികൂടിയതോടെ ആശംസകളുടെ പ്രവാഹമാണ്‌ പോലീസിന്‌. കമ്പകക്കാനത്തെ കൃഷ്‌ണന്റെ വീട്ടില്‍ പ്രതി ലിബീഷുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ പോലീസിനു ജയ്‌ വിളിച്ചാണു നാട്ടുകാര്‍ സ്വീകരിച്ചത്‌. ജനപ്രതിനിധികള്‍ പോലീസ്‌ മേധാവിയെ നേരിട്ടുകണ്ട്‌ അഭിനന്ദനമറിയിച്ചു. അന്വേഷണ സമയത്ത്‌ സഹകരിച്ച എല്ലാ നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കാനും പോലീസ്‌ മറന്നില്ല.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW