Friday, September 14, 2018 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

കാട്ടാനയില്‍നിന്ന്‌ രക്ഷപ്പെടുന്നതിനിടെ കുഴിയില്‍വീണ്‌ തൊഴിലാളിക്കു പരുക്ക്‌

വണ്ടിപ്പെരിയാര്‍: കാട്ടാനയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണ്‌ തൊഴിലാളിയുടെ കാലൊടിഞ്ഞു. തമിഴ്‌നാട്‌ സ്വദേശി ശരവണനാ(34) ണ്‌ പരുക്കേറ്റത്‌. 63-ാം മൈല്‍ സ്വദേശി ജോയിയുടെ ഏലത്തോട്ടത്തിലെ തൊഴിലാളിയാണ്‌ ശരവണന്‍.
തിങ്കളാഴ്‌ച രാത്രി ഏഴോടെ മൂന്നു വാച്ചര്‍മാര്‍ക്കൊപ്പം തോട്ടത്തിനുള്ളിലെ പാതയിലൂടെ പോകുന്നതിനിടെയാണ്‌ ആനയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്‌.
തുടര്‍ന്ന്‌ സമീപത്തുള്ള സമാന്തരപാതയിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന വാച്ചര്‍മാര്‍ ഓടി രക്ഷപ്പെട്ടു. കാട്ടാന തുമ്പിക്കൈകൊണ്ട്‌ പിടിക്കാന്‍ മുന്നോട്ടുവന്നതോടെ തിരിഞ്ഞോടിയ ശരവണന്‍ 30 അടി താഴ്‌ചയിലുള്ള കുഴിയില്‍ വീഴുകയായിരുന്നു.
ഇന്നലെ രാവിലെയാണ്‌ കാലൊടിഞ്ഞ നിലയില്‍ ശരവണനെ കണ്ടെത്തിയത്‌. തോട്ടമുടമയും നാട്ടുകാരും ചേര്‍ന്ന്‌ വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.63-ാംമൈലില്‍ കാട്ടാന ആക്രമണം തുടര്‍ച്ചയായി ഉണ്ടായിട്ടും വനപാലകര്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW