Monday, November 19, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

പരാജയപ്പെട്ട ബദല്‍മാര്‍ഗങ്ങള്‍

റബറിന്റെ നല്ലകാലം അവസാനിച്ചെന്നു കരുതുന്ന പലരും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനായി ഏറെ പണിപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഇടതൂര്‍ന്ന ഇലച്ചാര്‍ത്തുള്ള റബര്‍ മരങ്ങള്‍ക്കിടയില്‍ സൂര്യപ്രകാശം വളരെ കുറവുമാത്രം കടന്നുവരുന്നു എന്നതുകൊണ്ട്‌ ഇടവിളകള്‍ ഒന്നും തന്നെ കൃഷി ചെയ്യുക സാധ്യമല്ല. സ്‌ഥലപരിമിതി മൂലം പച്ചക്കറിക്കൃഷി സാധ്യമല്ല. പ്രകാശ ലഭ്യതക്കുറവിനോടൊപ്പം റബര്‍ ഇലകള്‍ മണ്ണില്‍ വീഴുമ്പോള്‍ ഇവയിലുള്ള റബര്‍ പാലിന്റെ അംശം മണ്ണില്‍ രാസ മാറ്റങ്ങള്‍ക്കു കാരണമാകും.
ഇത്‌ വളക്കൂറിനെ ബാധിക്കും. അടുത്തിടെ ചിലകര്‍ഷകര്‍ റംബുട്ടാന്‍ ഉള്‍പ്പടെയുള്ള ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണ്‌. റബറിനെ ഉപേക്ഷിച്ച കര്‍ഷകര്‍ക്കായി എണ്ണപ്പന കൃഷി പ്രോത്‌സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. എണ്ണപ്പന ലാഭകരമായ കൃഷിയാണെന്നും പഠനങ്ങളില്‍നിന്നും വ്യക്‌തമായിരുന്നു.
എന്നാല്‍ ഇതിന്റെ ശേഖരണവും സംസ്‌കരണവും ചിലവേറിയതാണെന്നും ഇതിന്‌ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ കര്‍ഷകര്‍ക്ക്‌ എണ്ണപ്പന കൃഷി വിജയമാക്കാമെന്നുമാണ്‌ വിലയിരുത്തലുകള്‍. എന്നാല്‍ റബറിന്‌ നല്ലകാലം വരുമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ റബര്‍വില വീണ്ടും ഉയരുമെന്നുമുള്ള പ്രത്യാശയിലാണു വലിയൊരു ശതമാനം കര്‍ഷകര്‍. ഇപ്പോഴത്തെ ഉല്‍പ്പാദനച്ചെലവു കണക്കിലെടുത്താല്‍ കിലോയ്‌ക്ക്‌ 180 മുതല്‍ 200 രൂപ വരെ ലഭിച്ചാലേ ലാഭകരമായി മുന്നോട്ടുപോകാനാകൂ. എന്നാല്‍ ഇപ്പോഴത്തെ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ വരുന്ന പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ റബര്‍കൃഷി അന്യംനിന്നു പോകുമെന്നാണു കര്‍ഷകര്‍ വെളിപ്പെടുത്തുന്നത്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW