Friday, September 14, 2018 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

സുരക്ഷയ്‌ക്കായി 2067 പോലീസുകാര്‍

uploads/news/2018/08/239657/4.jpg

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുടെ സുരക്ഷയ്‌ക്കായി ജില്ലാ പോലീസ്‌ മേധാവി എസ്‌. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 2067 പോലീസ്‌ ഉദ്യോഗസ്‌ഥരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. 22 ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ടുമാര്‍, 32 പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, 328 സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, 14 വനിതാ പോലീസ്‌ ഓഫീസര്‍മാര്‍, 1298 പോലീസ്‌ ഉദ്യോഗസ്‌ഥര്‍, 197 വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരെ കൂടാതെ നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള 48 പോലീസ്‌ ഉദേ്യാഗസ്‌ഥരെയും നിയോഗിച്ചിട്ടുണ്ട്‌.
അന്നു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ 12 പാര്‍ക്കിങ്‌ ഏരിയകളും വലിയ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ ആറ്‌ പാര്‍ക്കിങ്‌ ഏരിയകളും സജ്‌ജമാക്കും. നഗരത്തിലേയ്‌ക്കുള്ള പ്രധാന നിരത്തുകള്‍, ഇടറോഡുകള്‍ എന്നിവയില്‍ പാര്‍ക്കിങ്‌ അനുവദിക്കില്ല.
അനധികൃതമായി പാര്‍ക്ക്‌ ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ചു നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യും. പൂര്‍ണ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ സംസ്‌ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ 300 പോലീസ്‌ ഉദ്യോഗസ്‌ഥരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കും.
വള്ളംകളിയുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലത്തും സി.സി.ടി. സ്‌ഥാപിച്ച്‌ സുരക്ഷ ശക്‌തമാക്കാനും നടപടി സ്വീകരിച്ചു. ലഹരിവസ്‌തുക്കളുടെ വ്യാപനം തടയാന്‍ ഷാഡോ പോലീസിനെയും, സ്‌ത്രീകള്‍ക്ക്‌ എതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പിങ്ക്‌ പോലീസിനെയും നിയോഗിക്കും. ഏത്‌ അടിയന്തിരസാഹചര്യത്തിലും പോലീസ്‌ സഹായം ലഭ്യമാക്കാന്‍ സ്‌പെഷല്‍ കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനിച്ചിട്ടുണ്ട്‌. 100, 1090, 9497910100 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ പോലീസ്‌ സഹായം ലഭിക്കുന്നതാണ്‌.
വ്യാജ ടിക്കറ്റ്‌ വില്‍പ്പന
തടയാന്‍ പ്രത്യേകസംഘം

ആലപ്പുഴ: 2018ലെ നെഹ്‌റു ട്രോഫി ജലമേളയ്‌ക്കുള്ള ടിക്കറ്റുകള്‍ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമാണ്‌. വ്യാജ ടിക്കറ്റ്‌ വില്‍പ്പന തടയാന്‍ പോലീസ്‌ - റവന്യൂ വകുപ്പ്‌ ഉദ്യോഗസ്‌ഥരെ മഫ്‌തിയില്‍ വിന്യസിച്ചിട്ടുണ്ട്‌.
ഓഗസ്‌റ്റ്‌ 9,10,11 തീയതികളില്‍ 50 പേര്‍ അടങ്ങുന്ന സംഘം പരിശോധന നടത്തും. ഇത്തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്യുന്നതായിരിക്കുമെന്ന്‌ സബ്‌ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജ അറിയിച്ചു. വ്യാജ ടിക്കറ്റ്‌ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്‌ 0477 2263441 , 8921755530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വളണ്ടിയര്‍മാര്‍ക്ക്‌
പരിശീലനം ഇന്ന്‌

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയില്‍ ജോലിക്ക്‌ നിയോഗിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ആലപ്പുഴ സബ്‌ കലക്‌ടറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഇന്നു വൈകുന്നേരം നാലിനാണു പരിശീലനം.
കമന്ററി മത്സരം: വേദി മാറ്റി

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയ്‌ക്കു മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു.
പത്തിനു രാവിലെ 10 ന്‌ ആലപ്പുഴ മുല്ലയ്‌ക്കല്‍ ജുവല്‍ ഹാളിലേക്കു മത്സരവേദിയും സമയവും മാറ്റിയിട്ടുണ്ട്‌. മത്സരത്തില്‍ ഒന്നും രണ്ടും മുന്നും സ്‌ഥാനം നേടുന്നവര്‍ക്കു പ്രശസ്‌തിപത്രവും ഫലകവും നല്‍കും. കൂടാതെ ഒന്നാം സ്‌ഥാനക്കാരന്‌ സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.
ബോണസ്‌ അഡ്വാന്‍സ്‌ വിതരണം

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാനായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ചുണ്ടന്‍വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ബോണസ്‌ അഡ്വാന്‍സ്‌ ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന്‌ സബ്‌കലക്‌ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ക്യാപ്‌റ്റന്‍മാര്‍ ആവശ്യമായ രേഖകള്‍ സഹിതം ആര്‍.ഡി.ഒ. ഓഫീസില്‍ ഹാജരാകണം.
അവലോകന യോഗം

ആലപ്പുഴ: നെഹ്‌റു ട്രോഫിയുടെ വിജയത്തിനായി എല്ലാ ചുണ്ടന്‍വള്ളങ്ങളുടേയും ക്യാപ്‌റ്റന്‍മാരുടേയും ലീഡിങ്‌ ക്യാപ്‌റ്റന്‍മാരുടേയും യോഗം ഇന്ന്‌ 11.30ന്‌ ആലപ്പുഴ സബ്‌ കലക്‌ടറുടെ കാര്യാലയത്തില്‍ നടക്കും.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW