Saturday, November 17, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

ജില്ലയില്‍ പണിമുടക്ക്‌ പൂര്‍ണം

uploads/news/2018/08/239656/3.jpg

ആലപ്പുഴ: മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ തൊഴിലാളികളും ചെറുകിട വാഹന ഉടമകളും സംയുക്‌തമായി നടത്തിയ പണിമുടക്കു ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ബസുകളും കെ.എസ്‌.ആര്‍.ടി.സി. സര്‍വീസും നിലച്ചതോടെ വാഹനപണിമുടക്ക്‌ ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതി സൃഷ്‌ടിച്ചു. സ്‌കൂളുകളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളം തെറ്റി. കടകമ്പോളങ്ങളും ഭാഗികമായാണ്‌ തുറന്നത്‌. ഓട്ടോ, ടാക്‌സി, സ്വകാര്യബസുകള്‍, ചരക്ക്‌ വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ അണിചേര്‍ന്നു. കെ.എസ്‌.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു.
ഡ്രൈവിങ്‌ സ്‌കൂളുകള്‍, വെഹിക്കിള്‍ ഷോറൂമുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ്‌ വിപണനകേന്ദ്രങ്ങള്‍, യൂസ്‌ഡ്‌ വെഹിക്കിള്‍ ഷോറൂമുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും പണിമുടക്കി. ജലഗതാഗത വകുപ്പിനെ പണിമുടക്കില്‍നിന്നും ഒഴിവാക്കിയതിനാല്‍ കുട്ടനാട്‌ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പണിമുടക്ക്‌ ബാധിച്ചില്ല. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബി.എസ്‌.എന്‍.എല്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. ഐ.എന്‍.ടി.യു.സി. നേതാവ്‌ ബാബു ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ജി. പുഷ്‌പരാജന്‍, ഡി.പി മധു, ഡി. പ്രേംചന്ദ്‌, റഷീദ്‌ (എ.ഐ.ടി.യു.സി), പി.പി. ചിത്തരഞ്‌ജന്‍ (സി.ഐ.ടി.യു), കുര്യന്‍ (കെ.ബി.ടി.എ), ഷാനിദ്‌ (കെ.എസ.്‌ആര്‍.ടി.ഇ.എ), സലിംബാബു (ടി.യു.സി.ഐ) എന്നിവര്‍ സംസാരിച്ചു.നഗരചത്വരത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു.

എടത്വാ: കുട്ടനാട്ടില്‍ വാഹന പണിമുടക്കു പൂര്‍ണം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ അടച്ചിട്ട സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും വാഹനപണിമുടക്കില്‍ അധ്യായനം വീണ്ടും മുടങ്ങി. കുട്ടനാട്ടിലെ സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനമായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമാണു സ്‌കൂളുകളില്‍ എത്തിയത്‌. ഒട്ടുമിക്ക ക്ലാസ്‌ റൂമിലും പത്തില്‍ താഴെ മാത്രമാണു വിദ്യാര്‍ഥികളുണ്ടായിരുന്നത്‌. രണ്ടു വിദ്യാര്‍ഥികള്‍ മാത്രം എത്തിയ ക്ലാസ്‌ റൂമും നിരവധിയുണ്ട്‌. അധ്യാപകരും പരിമിതമായിരുന്നു. സ്‌കൂളുകള്‍ക്കു സമീപത്ത്‌ താമസിക്കുന്ന അധ്യാപകര്‍ മാത്രമാണ്‌ സ്‌കൂളില്‍ എത്തിയത്‌. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ആഴ്‌ചകളോളം അധ്യയനം നഷ്‌ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വീണ്ടും പഠിപ്പ്‌ മുടങ്ങിയത്‌ കനത്ത തിരിച്ചടിയായി.
ഓണപ്പരീക്ഷയുടെ പാഠ്യവിഷയങ്ങള്‍ പകുതിപോലും തീര്‍ന്നിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ അധ്യാപകര്‍ തീര്‍ത്തും പരിശ്രമിച്ചാല്‍ മാത്രമേ പാഠ്യവിഷയം പൂര്‍ത്തിയാക്കാന്‍ കഴിയൂ. വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന്‌ അധ്യാപകരും പറയുന്നു. വെള്ളപ്പൊക്കവും പണിമുടക്കും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിജീവിതത്തിനെ ബാധിക്കുമെന്നു രക്ഷിതാക്കളും ആശങ്കപ്പെടുന്നു. വാഹന പണിമുടക്ക്‌ എടത്വായിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താലിനു തുല്യമായി തീര്‍ന്നു. ചന്തയിലും മറ്റ്‌ കച്ചവടസ്‌ഥാപനങ്ങളിലും ഉപഭോക്‌താക്കള്‍ എത്തിയില്ല. മിക്ക സ്‌ഥാപനങ്ങളും അടച്ചിടേണ്ട അവസ്‌ഥ വന്നു. സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ഹാജര്‍ നില കുറഞ്ഞു.
രോഗികള്‍ക്ക്‌ ആശുപത്രിയില്‍ എത്താന്‍ പോലും കഴിയാത്ത അവസ്‌ഥയായിരുന്നു. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ്‌ നിരത്തില്‍ ഓടിയത്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW