Friday, November 16, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

കാക്കാഴം മേല്‍പ്പാലത്തിനടിയില്‍ അനധികൃതകച്ചവടം

അമ്പലപ്പുഴ: കാക്കാഴം മേല്‍പ്പാലത്തിന്റെ താഴെ സ്‌പാനുകള്‍ക്കിടയിലെ ഉപയോഗശൂന്യമായ ഭാഗം സ്വകാര്യ വ്യക്‌തികള്‍ കൈയടക്കി അനധികൃതകച്ചവടം നടത്തുന്നു.
750 മീറ്റര്‍ നീളമുള്ളമേല്‍പ്പാലത്തിന്‌ താഴെ 22 സ്‌പാനുകളാണുള്ളത്‌. ഇതില്‍ 3 സ്‌പാനുകള്‍ അടച്ചുകെട്ടി നാഷണല്‍ ഹൈവേ അമ്പലപ്പുഴ അസി. എന്‍ജിനിയറിന്റെ കാര്യാലയമായി പ്രവര്‍ത്തിച്ചുവരുകയാണ്‌.
ബാക്കിയുള്ള ഭാഗങ്ങള്‍ സ്വകാര്യവ്യക്‌തികള്‍ കൈയേറി സ്‌പ്രേപെയിന്റിങ്‌, വിറക്‌ കച്ചവടം, ആക്രിക്കട, തട്ടുകടകള്‍ തുടങ്ങിയവ നടത്തുകയാണ്‌. കൈയേറ്റക്കാരെ ഒഴിവാക്കി സ്‌പാനുകള്‍ കെട്ടിയടച്ചു വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി ഉപയോഗിക്കാനാകും. അമ്പലപ്പുഴ റെയില്‍വേസ്‌റ്റേഷന്‍ തൊട്ടടുത്തായതിനാല്‍ ഫുഡ്‌കോര്‍പ്പറേഷന്‍, സ്‌റ്റേറ്റ്‌ വെയര്‍ഹൗസിങ്‌ കോര്‍പ്പറേഷന്‍, സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ എന്നിവയുടെ ഗോഡൗണിനായും ഇവിടെ പ്രയോജനപ്പെടുത്താം.
വ്യക്‌തികള്‍ കൈയേറിയ സ്‌ഥലം സന്ദര്‍ശിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകനായ എ. നസീര്‍ താഴ്‌ചയില്‍ മന്ത്രി ജി. സുധാകരനു പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW