എടത്വാ: കുട്ടനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കൈതാങ്ങായി വൈസ്മെന്‍ സംഘടനയും. വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ്വെസ്റ്റ് ഇന്ത്യാ റീജിയന് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തില്‍ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി യുവദീപ്തി സെന്‍ട്രല്‍ യൂണിറ്റിന്റെ സഹകരണത്തോടെയാണു ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന മണപ്പറ, കണ്ടങ്കരി പ്രദേശങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്ക്കാണു സഹായങ്ങള്‍ എത്തിച്ചത്.
അരി, പയര്‍, ബ്രഡ്ഡ്, വസ്ത്രങ്ങള്‍, പലവ്യജ്ഞനങ്ങള്, കുടിവെള്ളം തുടങ്ങി ആറുലക്ഷത്തോളം രൂപയുടെ സാധനങ്ങളാണു വിതരണം ചെയ്തത്. വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ സെബാസ്റ്റ്യന്‍ തോമസ് അധ്യക്ഷത വഹിച്ചു. അസി.. വികാരിമാരായ ഫാ. തോമസ് വെള്ളാനിക്കല്‍, ഫാ. ടോണി കൊച്ചുമലയില്‍, ഫാ. ജോര്‍ജ് തൈശ്ശേരില്‍, ഡപ്യൂട്ടി ഗവര്‍ണര്‍ രാജേഷ് റിയാന്‍, മനോജ് ദേവസ്യാ, ബോബി ഉമ്മന്‍, സി.എസ്. ജോസ്, എം.എം. ദേവസ്യാ, എബിന് അയ്യപ്പന്, സരില് മാത്യു, മോഹനന്, റജി തോമസ് എന്നവര്‍ നേതൃത്വം നല്കി.