Friday, September 14, 2018 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

യു.ഡി.എഫ്‌. വിട്ടുനിന്നത്‌ ശരിയായില്ല: കര്‍ഷക ഫെഡറേഷന്‍

ആലപ്പുഴ: കുട്ടനാട്‌ നേരിട്ട പ്രകൃതിദുരന്തത്തെക്കുറിച്ചും അവയ്‌ക്കുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള മുഖ്യമന്ത്രി മുന്‍കൈയെടുത്തു വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫും പങ്കെടുക്കാതെ യോഗം ബഹിഷ്‌കരിച്ചതു ശരിയായ നടപടിയല്ലെന്നു കേരളാ സംസ്‌ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ കേന്ദ്രകമ്മറ്റിയോഗം വിലയിരുത്തി.
കാര്‍ഷിക മേഖല നേരിട്ട ദുരന്തങ്ങളുടെ യഥാര്‍ത്ഥ സ്‌ഥിതി വിശദീകരിക്കാനും വീഴ്‌ചകള്‍ പറയാനും ലഭ്യമായ സന്ദര്‍ഭം വിനിയോഗിക്കേണ്ടതായിരുന്നെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമായിരുന്നെന്നും അതിന്‌ തയാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ധിക്കാരമായി മാത്രമേ കാണാനാവൂ എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌ ഞാറക്കാട്‌ അധ്യക്ഷത വഹിച്ചു. കര്‍ഷക ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ബേബി പാറക്കാടന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. കുട്ടനാട്‌ കാര്‍ഷിക പാക്കേജ്‌ നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഉണ്ടെന്നും പരസ്‌പരം കുറ്റപ്പെടുത്തി പഴി ചാരുന്നത്‌ കുട്ടനാടന്‍ ജനതയെ കബളിപ്പിക്കലാണെന്നും യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ബേബി പാറക്കാടന്‍ പറഞ്ഞു. കുട്ടനാട്‌ കാര്‍ഷിക പാക്കേജിനായി നിര്‍ദ്ദേശിക്കപ്പെട്ട ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്നും 1840 കോടി രൂപയുടെ പദ്ധതികളാണ്‌ നിര്‍ദ്ദേശിച്ചിരുന്നതെന്നും അതില്‍ 30% പദ്ധതികള്‍ നടപ്പിലാക്കിയതിനെ സംബന്ധിച്ച്‌ നിരവധി ആക്ഷേപങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതായി ബേബി പാറക്കാടന്‍ ചൂണ്ടിക്കാട്ടി.
പ്രദീപ്‌ കൂട്ടാല, ആന്റണി കരിപ്പാശേരി, ജോഷി പരുത്തിക്കല്‍, ഇ. ഷാബ്‌ദീന്‍, എം.കെ. പരമേശ്വരന്‍, സിബി കല്ലുപാത്ര, ബൈജു മാന്നാര്‍, രാജന്‍ സി. മേപ്രാല്‍, ജോമോന്‍ കുമരകം, ജേക്കബ്‌ എട്ടുപറയില്‍, പി.ടി. രാമചന്ദ്രന്‍ നായര്‍, തോമസ്‌ പീറ്റര്‍ കടുത്തുരുത്തി, ജോ നെടുങ്ങാട്‌ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ മുന്‍ഗണനാടിസ്‌ഥാനത്തില്‍ നിശ്‌ചയിച്ച്‌ നടപ്പിലാക്കണമെന്ന്‌ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW