Thursday, November 15, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ ശുചീകരിക്കും

അമ്പലപ്പുഴ: ശ്രീ സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
കൈനകരി പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ നാളെ രാവിലെ 10നു പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമാകും. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഹെല്‍ത്ത്‌ സെന്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ശുചീകരിക്കും.
ഓര്‍ഗനൈസേഷന്റെ നൂറോളം പ്രവര്‍ത്തകരാണ്‌ ഇതില്‍ പങ്കെടുക്കുക. കൂടാതെ എസ്‌.ഡി. കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികള്‍, എന്‍.എസ്‌.എസ്‌, എന്‍.സി.സി. പ്രവര്‍ത്തകരും പങ്കാളികളാകും. വെളളം ഒഴുകിമാറുന്നതനുസരിച്ചു മറ്റ്‌ വാര്‍ഡുകളിലും സംഘടനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ ഭാരവാഹികളായ പി. രാജന്‍, കെ. രാമചന്ദ്രന്‍ പിള്ള, സി.കെ ചന്ദ്രകുമാര്‍, സാബു വെളളാപ്പള്ളി എന്നിവര്‍ അറിയിച്ചു.
കാലവര്‍ഷക്കെടുതി നേരിട്ട കുട്ടനാടന്‍ പ്രദേശത്ത്‌ ഇതിനകം നാലുലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ ചെയ്‌തു കഴിഞ്ഞു.
ഭക്ഷ്യധാന്യങ്ങള്‍, മരുന്ന്‌, കുടിവെള്ളമടക്കമുള്ളവയാണ്‌ നല്‍കിയത്‌. നാളെ മുതലാരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കെടുക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആലപ്പുഴ: ജില്ലയിലുണ്ടായ ശക്‌തമായ കാലവര്‍ഷത്തെത്തുടര്‍ന്ന്‌ കുട്ടനാട്‌ താലൂക്ക്‌ പൂര്‍ണമായും വെള്ളെത്താല്‍ ചുറ്റപ്പെട്ടിട്ട്‌ മൂന്ന്‌ ആഴ്‌ച പിന്നിടുന്നു. ഇവിടുത്തെ ജലനിരപ്പ്‌ സാധാരണ നിലയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള മുന്‍കരുതലെടുക്കണം. അതിന്‌ ഓഗസ്‌റ്റ്‌ 13-ന്‌ റവന്യൂ, ആരോഗ്യം, ശുചിത്വമിഷന്‍, തദ്ദേശ സ്‌ഥാപനങ്ങള്‍ തുടങ്ങിയവ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാകലക്‌ടറുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്‌.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകളും വ്യക്‌തികളും ഒമ്പതിന്‌ അഞ്ചിനു മുമ്പായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗത്തില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.ഫോണ്‍ 04772238630, 2236831, 9495003640, ടോള്‍ ഫ്രീ നമ്പര്‍ 1077.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW