Thursday, November 15, 2018 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

സര്‍ക്കാര്‍ നടപടികള്‍ സ്വാഗതാര്‍ഹം: ജനതാദള്‍ (എസ്‌)

ആലപ്പുഴ: കുട്ടനാട്‌ പാക്കേജ്‌ പുനര്‍ജീവിപ്പിച്ചു പൂര്‍ണമായും നടപ്പാക്കാന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ ജനതാദള്‍(എസ്‌) ആലപ്പുഴ ജില്ലാകമ്മറ്റി യോഗം സ്വാഗതം ചെയ്‌തു. കുട്ടനാട്‌ ഭൂപ്രദേശത്തിന്റെയും ക്ഷീരം-നെല്ല്‌-തെങ്ങ്‌-പച്ചക്കറി-മത്സ്യം -വാഴ കൃഷിക്കാരുടേയും നിലനില്‍പ്പിന്‌ പാക്കേജ്‌ നടപ്പിലാക്കേണ്ടത്‌ അനിവാര്യമാണ്‌.
പഴയ പാക്കേജ്‌ നടപ്പിലാക്കാനുണ്ടായ വീഴ്‌ചയും അഴിമതിയും കെടുകാര്യസ്‌ഥതയും പുതിയ പാക്കേജിന്‌ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഉണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കു വിത്തും, വളവും കീടനാശിനികളും സൗജന്യമായി നല്‍കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ബലപ്പെടുത്താനും പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങളും നഷ്‌ടപരിഹാരങ്ങളും എത്രയും വേഗം നല്‍കണം.
കാര്‍ഷിക മേഖലയില്‍ പുതിയ ഇനം വിത്തുകളും സങ്കരയിനം കന്നുകാലികളേയും ലഭിക്കാന്‍ കര്‍ണാടക കൃഷിവകുപ്പുമായി ബന്ധപ്പെടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്കും നഷ്‌ടപരിഹാരം നല്‍കണം. പ്രളയബാധിത മേഖലയിലെ വീട്ടുപകരണങ്ങള്‍ക്കുണ്ടായ നഷ്‌ടങ്ങള്‍ തുടങ്ങി ആകെ നഷ്‌ടങ്ങളും പരിഹരിക്കാന്‍ നാച്വറല്‍ ഡിസാസ്‌റ്റര്‍ റിലീഫ്‌ നിയമവ്യവസ്‌ഥകള്‍ ഉപയോഗപ്പെടുത്തണമെന്നും, ദേശവ്യാപകമായി ശേഖരിക്കാന്‍ കഴിയുന്ന പൊതുഫണ്ട്‌ സമാഹരണത്തിനു സര്‍ക്കാര്‍ രൂപം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജനതാദള്‍(എസ്‌) ആലപ്പുഴ ജില്ലാപ്രസിഡന്റ്‌ കെ.എസ്‌. പ്രദീപ്‌ കുമാര്‍ അധ്യക്ഷനായിരുന്നു. ഗോവിന്ദന്‍കുട്ടി കാരണവര്‍, ജോസഫ്‌ പാട്രിക്‌, സി.ജി. രാജീവ്‌, മുതുകുളം മഹാദേവന്‍, പി.ജെ. കുര്യന്‍, ജോസ്‌ ടി. ആലഞ്ചേരി, സൂര്യദാസ്‌, കെ.ജി. ഹരികുമാര്‍, ഷൈബു കെ. ജോണ്‍, ജി. ശിവകുമാര്‍, ഗോപാലകൃഷ്‌ണന്‍ നമ്പൂതിരി, ബാബു പറപ്പള്ളില്‍, നിസാര്‍ അഹമ്മദ്‌, ഹസന്‍ പൈങ്ങാമഠം, ടി.പി. ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW