Monday, November 19, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

കുന്നത്തുകളത്തില്‍ സാമ്പത്തിക തട്ടിപ്പ്‌: രണ്ടുപേര്‍ക്ക്‌ ജാമ്യം അനുവദിച്ചു

uploads/news/2018/08/239478/3.jpg

കോട്ടയം: സാമ്പത്തിക തട്ടിപ്പു കേസില്‍ കുന്നത്തുകളത്തില്‍ സ്‌ഥാപന ഉടമ വിശ്വനാഥന്റെ മകള്‍ക്കും മരുമകനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
വിശ്വനാഥന്റെ മകള്‍ നീതു, മരുമകന്‍ ഡോ.ജയചന്ദ്രന്‍ എന്നിവര്‍ക്കാണ്‌ ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. കോട്ടയം സബ്‌ കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ്‌ ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്‌. കുന്നത്ത്‌കളത്തില്‍ സ്‌ഥാപനങ്ങളുമായി യാതൊരു ബന്ധമില്ലെന്നും തങ്ങള്‍ നിരപരാധികളാണെന്നുമായിരുന്നു പ്രതികളുടെ വാദം.
ഇത്‌ അംഗീകരിച്ചാണ്‌ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്‌. എന്നാല്‍, സ്‌ഥാപന ഉടമ വിശ്വനാഥനും ഭാര്യ രമണിയും ഇപ്പോഴും ജയിലിലാണ്‌. ഇരുവര്‍ക്കുമായി അടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ നല്‍കും.
അതേസമയം, നീതുവിന്റെയും ഡോ. ജയചന്ദ്രന്റെയം ജാമ്യത്തിനെതിരേ തട്ടിപ്പിനിരയായവര്‍ രംഗത്തു വന്നിട്ടുണ്ട്‌. ഇരരുവര്‍ക്കും സ്‌ഥാപനത്തിലുള്ള പങ്ക്‌ ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ഹര്‍ജി സമര്‍പ്പിക്കുമെന്നു നിക്ഷേപകരുടെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍പറഞ്ഞു.
ഇതിനിടെ, കുന്നത്ത്‌കളത്തില്‍ ഗ്രൂപ്പിന്റെ കോട്ടയം സെന്‍ട്രല്‍ ജംഗ്‌ഷനിലെ സ്‌ഥാപനത്തില്‍ ഇന്നലെ റിസീവറുടെ നേതൃത്വത്തില്‍ ആസ്‌ഥി പരിശോധന ആരംഭിച്ചു. കോട്ടയം സബ്‌ കോടതി സെപ്‌റ്റംബര്‍ മൂന്നിനു കേസ്‌ വീണ്ടും പരിഗണിക്കും.
ഇന്നലെ രാവിലെ ഒന്‍പതോടെയാണു ജ്വല്ലറിയില്‍ പരിശോധനയ്‌ക്കെത്തിയത്‌. സ്‌റ്റോര്‍ റൂം പോലീസ്‌ സാന്നിധ്യത്തില്‍ തുറന്ന ശേഷം കൃത്യമായി ഓരോന്നും രജിസ്‌റ്ററില്‍ രേഖപ്പെടുത്തിയ ശേഷം പരിശോധിക്കുന്ന ജോലികളാണ്‌ ആരംഭിച്ചത്‌. സ്വര്‍ണത്തിന്റെ ഗുണനിലവാരം വിദഗ്‌ധരായ രണ്ടുപേരെയാണു നിയോഗിച്ചിരിക്കുന്നത്‌.
ഇവര്‍ സ്‌ഥാപനത്തിലെ സ്വര്‍ണത്തിന്റെ സ്‌റ്റോക്ക്‌ ഇനം തിരിച്ച്‌ രേഖപ്പെടുത്തും. തുടര്‍ന്നു തൂക്കവും ഗുണനിലവാരവും പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തും. ഈ രേഖകളെല്ലാം സഹിതം സ്വര്‍ണം കോടതിയുടെ കസ്‌റ്റഡിയിലേയ്‌ക്കും മാറ്റും. അടുത്ത ദിവസങ്ങളില്‍ ചെങ്ങന്നൂരിലെയും ചങ്ങനാശേരിയിലെയും ജുവലറികളിലെ സ്വര്‍ണം പരിശോധിക്കും. മൂന്നു ജുവലറികളിലുമായി ആയിരം കിലോയിലേറെ സ്വര്‍ണം സ്‌റ്റോക്കുണ്ടെന്നാണ്‌ ഇവര്‍ കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ പറയുന്നത്‌.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW