Saturday, February 23, 2019 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

കുരുതിക്കളമായി നാഗമ്പടം; കാല്‍നടയാത്രികന്റെ ശരീരത്തില്‍ ലോറി കയറി ഗുരുതര പരുക്ക്‌

uploads/news/2018/08/239477/2.jpg

കോട്ടയം: എം.സി. റോഡില്‍ നാഗമ്പടത്തു കാല്‍നടയാത്രികന്റെ ശരീര ത്തില്‍ ലോറി കയറി. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ നെടുമാവ്‌ പാറയ്‌ക്കാല്‍ കുഞ്ഞിനെ(60) കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക്‌ 2.35നു നാഗമ്പടം ക്ഷേത്ര ജങ്‌ഷനു സമീപമാണ്‌ അപകടം. ജില്ലാ ഹോമിയോ ആശുപത്രി ഭാഗത്തുനിന്നു മറുവശത്തേയ്‌ക്കു റോഡ്‌ മുറിച്ചു കടക്കുകയായിരുന്ന, 65 വയസ്‌ തോന്നിയ്‌ക്കുന്നയാളാണ്‌ അപകടത്തില്‍പ്പെട്ടത്‌.
കോട്ടയത്തുനിന്ന്‌ ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന പാഴ്‌സല്‍ മിനിലോറിയാണ്‌ ഇയാളുടെ ശരീരത്തില്‍ കയറിയത്‌. ഇയാള്‍ നടന്നു വരുന്നതു കണ്ട്‌ ഡ്രൈവര്‍ ലോറി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വണ്ടിക്കടിയില്‍പ്പെടുകയായിരുന്നുവെന്നു ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കി. അപകടത്തെത്തുടര്‍ന്നു ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ലോറി വഴിയില്‍ നിര്‍ത്തി ഡ്രൈവര്‍ മുങ്ങിയതോടെ പ്രദേശത്ത്‌ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കണ്‍ടോള്‍ റൂം പോലീസ്‌ എത്തിയാണ്‌ ഗതാഗതക്കുരുക്ക്‌ പരിഹരിച്ചത്‌. ഗാന്ധിനഗര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. അതേസമയം, മറുഭാഗത്തു നിന്നെത്തിയ കാര്‍ ഇടിയ്‌ക്കാതിരിക്കാന്‍ മാറിയപ്പോഴാണു യാത്രക്കാരന്റെ മേല്‍ ലോറി കയറിയതെന്നും പറയപ്പെടുന്നു.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW