Friday, November 16, 2018 Last Updated 53 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

കേന്ദ്രസംഘം പത്തിനെത്തും

uploads/news/2018/08/239476/1.jpg

കോട്ടയം: കാലവര്‍ഷത്തിലെ നഷ്‌ടം കാണാന്‍ കേന്ദ്രസംഘം പത്തിനെത്തും. നഷ്‌ടം സംഭവിച്ചവരുടെ മുഴുവന്‍ ദുരിതവും കാണുമോയെന്ന്‌ ജനങ്ങളുടെ ആശങ്ക ബാക്കി. പ്രളയക്കാലത്തു സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി ചെങ്ങളവും കുമരകവും സന്ദര്‍ശിച്ചു മടങ്ങിയിരുന്നു. അന്നു മറ്റൊരു പ്രളയ ബാധിത പ്രദേശമായ ഇറഞ്ഞാല്‍ മേഖല സന്ദര്‍ശിക്കാതിരുന്നതു പരാതിയ്‌ക്കു കാരണമായിരുന്നു.
ചെങ്ങളത്തെത്തിയപ്പോള്‍, കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്‌ഥ സംഘം വീണ്ടുമെത്തി നാശനഷ്‌ടം പൂര്‍ണമായി വിലയിരുത്തുമെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സംഘം പത്തിനു വൈക്കത്തെത്തുക. ആലപ്പുഴയ്‌ക്കു ശേഷമാകും സംഘം കോട്ടയത്തെത്തുക. ഏറ്റവും കൂടുതല്‍ പ്രളയ നഷ്‌ടമുണ്ടായ കോട്ടയം താലൂക്കില്‍ സന്ദര്‍ശനം നടത്തുമോയെന്ന കാര്യത്തിലും വ്യക്‌തതയില്ല.
ജൂലൈയില്‍ തുടര്‍ച്ചായി രണ്ടാഴ്‌ച പെയ്‌ത മഴയില്‍ ജില്ലയില്‍ വ്യാപക നാശമുണ്ടായിരുന്നു. ഒരാഴ്‌ചയിലേറെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടയിലായിരുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജില്ലയില്‍ 90.9 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണു റവന്യൂ വകുപ്പിന്റെ കണക്ക്‌. കൃഷി നശിച്ച വകയില്‍ 53.35 കോടി രൂപയുടെയും റോഡുകള്‍ തകര്‍ന്ന വകയില്‍ 30 കോടി രൂപയുടെയും നഷ്‌ടമുണ്ടായെന്നും കലക്‌ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം, വൈക്കം, മീനച്ചില്‍, ചങ്ങനാശേരി താലൂക്കകളിലാണ്‌ നഷ്‌ടമേറെയുണ്ടായത്‌. കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ 15000 ഹെക്‌ടറിലെ നെല്‍ക്കൃഷി നശിച്ചിരുന്നു.
വെള്ളം കയറിയ 90 ശതമാനം പാടങ്ങളിലും പുതിയ കൃഷിയിറക്കേണ്ട അവസ്‌ഥയാണ്‌. വിള ഇന്‍ഷുറന്‍സ്‌, നഷ്‌ടപരിഹാരം, വിത്തുവിതരണം എന്നിവയെക്കുറിച്ചു വ്യക്‌തമായ അറിയിപ്പുകളൊന്നും ലഭിക്കാത്തത്‌ ഇപ്പോഴും കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്‌.
ഇതിനൊപ്പമാണു വീടുകളും വീട്ടുപകരണങ്ങളും നശിച്ചുണ്ടായ നഷ്‌ടം. വീടുകള്‍ തകര്‍ന്ന വകയില്‍ 1.32 കോടി രൂപയുടെ നഷ്‌ടമാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, കട്ടില്‍, മേശ തുടങ്ങിയ വീട്ടുപകരണങ്ങളും ടി.വി, ഫ്രിഡ്‌ജ്‌, മോട്ടോര്‍ പമ്പുകള്‍ എന്നിവയും വെള്ളം കയറി നശിച്ചതിനെത്തുടര്‍ന്നുണ്ടായ നഷ്‌ടം വേറെ. ഇവയൊന്നും അധികൃരുടെ നാശനശഷ്‌ടം വിലയിരുത്തലില്‍ ഉള്‍പ്പെടുന്നില്ല.
കേന്ദ്രസംഘത്തിന്റെ വരവ്‌ ഒരു സ്‌ഥലത്തു മാത്രമായി ചുരുങ്ങിയാല്‍ നഷ്‌ടപരിഹാരത്തോത്‌ ചുരുങ്ങുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്‌. കേന്ദ്രമന്ത്രി എത്തി മടങ്ങിയതുപോലെയുള്ള സന്ദര്‍ശനമാണെങ്കില്‍ പ്രയോജനമൊന്നുമുണ്ടാകില്ലെന്നു കര്‍ഷകര്‍ പറയുന്നു.
അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്‌തമായി പ്രളയം കഴിഞ്ഞു ഏറെ വൈകാതെ കേന്ദ്രസംഘമെത്തുന്നതു കര്‍ഷകരില്‍ പ്രതീക്ഷ പകരുന്നുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW