Saturday, September 15, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

നെഹ്‌റു ട്രോഫി: ആവേശമേറ്റാന്‍ കമന്ററി മത്സരം

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയ്‌ക്കു മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ഒമ്പതിനു രാവിലെ 10 ന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളിലാണു മത്സരം. ഹയര്‍സെക്കന്‍ഡറി, കോളജ്‌ വിദ്യാര്‍ഥികളെ ഒരു വിഭാഗമായി പരിഗണിച്ചാണു മത്സരം. അഞ്ചുമിനിറ്റ്‌ ആണു സമയപരിധി. കുട്ടനാട,്‌ ആലപ്പുഴ കളിവള്ളങ്ങള്‍ എന്നിവ പരാമര്‍ശിച്ച്‌ നെഹ്‌റു ട്രോഫി ജലമേളയുടെ കമന്ററിയാണ്‌ അവതരിപ്പിക്കേണ്ടത്‌.
മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ട്രാക്കില്‍ ഗബ്രിയേല്‍, ജവഹര്‍ തായങ്കരി, കാരിച്ചാല്‍, പായിപ്പാടന്‍ എന്നിവ മത്സരിക്കുന്നതായി സങ്കല്‍പ്പിച്ചാണു കമന്‍റ്ററി പറയേണ്ടത്‌. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്‌, ശബ്‌ദമികവ്‌ എന്നിവ വിജയിയെ നിശ്‌ചയിക്കാന്‍ മാനദണ്ഡമാകും. താല്‍പ്പര്യമുള്ളവര്‍ ഒമ്പതിനു രാവിലെ 9.30ന്‌ രജിസ്‌ട്രേഷന്‌ സിവില്‍ സ്‌റ്റേഷനില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരത്തിന്‌ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0477-2251349 എന്ന നമ്പറില്‍ വിളിക്കാം.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW