Tuesday, November 20, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

കേന്ദ്രസംഘം കലക്‌ടറുമായി ചര്‍ച്ച നടത്തും

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായിട്ടുളള നാശനഷ്‌ടങ്ങള്‍ വിലയിരുത്തുന്നതിന എത്തുന്ന കേന്ദ്രസംഘം 10ന്‌ ഉച്ചകഴിഞ്ഞു 2.30ന്‌ കലക്‌ടറുമായി ചര്‍ച്ച നടത്തും.
വിവിധ മേഖലയിലുണ്ടായിട്ടുളള നാശനഷ്‌ടങ്ങള്‍ സംബന്ധിച്ച്‌ ജില്ലാ കളക്‌ടര്‍ കേന്ദ്ര സംഘത്തിന്‌ വിശദീകരിക്കും. നാശനഷ്‌ടങ്ങള്‍ നേരിട്ട്‌ വിലയിരുത്തുന്നതിന്‌ സംഘം വൈക്കം ഭാഗത്ത്‌ സന്ദര്‍ശനം നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ്‌ സെക്രട്ടറി എ. വി ധര്‍മ്മ റെഡ്‌ഡിയുടെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്‌ടര്‍ ബി. കെ ശ്രീവാസ്‌തവ, കേന്ദ്ര ജല കമ്മീഷന്‍ ഡയറക്‌ടര്‍ തങ്കമണി, ധനമന്ത്രാലയം ജോയിന്റ്‌ ഡയറക്‌ടര്‍ എസ്‌.സി മീന എന്നിവരടങ്ങുന്ന സംഘമാണ്‌ ജില്ലയില്‍ എത്തുന്നത്‌.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW