Saturday, September 15, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

ഇതരസംസ്‌ഥാന തൊഴിലാളികളെ നിയന്ത്രിക്കണമെന്ന്‌

പെരുമ്പവൂര്‍: ഇതരസംസ്‌ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ കൃത്യത പുലര്‍ത്തുന്നതിനു സര്‍ക്കാര്‍ നടപടി സ്വികരിക്കണമെന്നു യൂത്ത്‌ഫ്രണ്ട്‌ (എം) സംസ്‌ഥാന പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പില്‍. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട്‌ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രമപഞ്ചായത്ത്‌ പ്രദേശത്തു താമസിക്കുന്ന അന്യസംസ്‌ഥാന തൊഴിലാളികളെ അതാതു തദ്ദേശ സ്‌ഥാപനങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌തു സെക്രട്ടറിമാര്‍ മോനിട്ടര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികളെ നാട്ടില്‍ എത്തിച്ചു കമ്മിഷന്‍ കൈപ്പറ്റുന്ന എജന്റുമാരും പോലീസും ഒത്തുകളിക്കുക ആണെന്നും സജി ആരോപിച്ചു. തിരച്ചറില്‍ രേഖയും, രജിസ്‌ട്രേഷനും ഇല്ലാതെ അന്യസംസ്‌ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം തൊഴിലാളികള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഉടമകളെ കൂടി പ്രതിചേര്‍ക്കണമെന്നും സജി ആവശ്യപ്പെട്ടു. എം.മോനിച്ചന്‍, ജോസി പി.തോമസ്‌, വാര്‍ഗിസ്‌ പങ്കോടന്‍, ജോണി വാഴക്കുളം, പോള്‍ മടേക്കല്‍, അസീസ്‌ എ ബാശേരില്‍, എം.വി.ഏലിയാസ്‌, സണ്ണി കുരിയക്കല്‍, അഗസ്‌ത്യന്‍ വര്‍ക്കി, ഫ്രന്‍സിസ്‌ തോമസ്‌ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW