Saturday, September 15, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

മോട്ടോര്‍ വാഹനപണിമുടക്ക്‌: പ്രകടനം നടത്തും

കോട്ടയം: കേന്ദ്ര മോട്ടോര്‍ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ദേശീയ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്കിന്‌ തുടക്കമായി.കോട്ടയം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികളും ഉടമകളും വര്‍ക്‌ഷോപ്പ്‌ തൊഴിലാളികളും ഉടമകളും കെ.എസ്‌.ആര്‍.ടി.സിയിലെ തൊഴിലാളികളും മോട്ടോര്‍ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരും സ്‌പെയര്‍പാര്‍ട്‌സ് കടയിലെ തൊഴിലാളികളും കട ഉടമകളും അടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്ന്‌ കോട്ടയം ജില്ലാ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.ജെ. വര്‍ഗീസ്‌ അറിയിച്ചു.
ഇന്ന്‌ രാവിലെ പണിമുടക്കിയ എല്ലാ തൊഴിലാളികളും തിരുനക്കര മുന്‍സിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ക്രോഡീകരിച്ച്‌ നഗരം ചുറ്റി പ്രകടനം നടത്തും. സമ്മേളനം സി.ഐ.ടി.യു കേന്ദ്ര വര്‍ക്കിംഗ്‌ കമ്മറ്റിയംഗം വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ അധ്യക്ഷതവഹിക്കും. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി റ്റി.ആര്‍. രഘുനാഥന്‍, എ.ഐ.ടി.യു.സി. സംസ്‌ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, ഐ.എന്‍.ടി.യു.സി. സംസ്‌ഥാന സെക്രട്ടറി സാബു പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW