Monday, November 19, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ച്ചിറ പൊളിച്ചു: നീരൊഴുക്കില്‍ മാറ്റമില്ല

ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം ഗതാഗതത്തിനായി തുറന്നതോടെ താല്‍ക്കാലിക മണല്‍ചിറയുടെ ഭാഗം പൊളിച്ചെങ്കിലും നീരൊഴുക്ക്‌ സുഗമമായില്ല. കഴിഞ്ഞദിവസം രാത്രിയാണ്‌ തെക്കുഭാഗത്തെ മണല്‍ചിറ ഭാഗികമായി തുറന്നു വെള്ളം കയറ്റിയത്‌.
വടക്കുവശത്തുള്ള മണല്‍ചിറയും നേരത്തെ ഭാഗികമായി തുറന്നിരുന്നു. മൂന്നാംഘട്ടത്തിലെ ഷട്ടറുകള്‍ക്കൊപ്പവും വെള്ളം നിറഞ്ഞിട്ടുണ്ട്‌. ഇവ ഉയര്‍ത്തിയും താഴ്‌ത്തിയും പരീക്ഷണം നടത്തിയതോടെ ബണ്ടിന്‌ ഇരുവശങ്ങളിലെയും ജലനിരപ്പ്‌ മൂന്നാം ഘട്ട ഷട്ടറിന്റെ ഭാഗത്തേതിന്‌ ഒപ്പമായി.
ജലനിരപ്പില്‍ വ്യത്യാസമില്ലാത്തതിനാല്‍ ആദ്യ രണ്ടുഘട്ടങ്ങളിലെയും ഷട്ടറുകള്‍ പൂര്‍ണമായി തുറന്നെങ്കിലും നീരൊഴുക്ക്‌ തുടങ്ങിയിട്ടില്ല. കടല്‍ വെള്ളമെടുത്താലെ നീരൊഴുക്ക്‌ സുഗമമാകൂയെന്ന്‌ ജലവകുപ്പ്‌ അധികൃതര്‍ പറഞ്ഞു.
വേമ്പനാട്‌ കായല്‍ മധ്യത്തിലെ മണല്‍ചിറയാണ്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ അടിയന്തിരമായി ബണ്ടിലെ മൂന്നാംഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനച്ചടങ്ങില്ലാതെ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
പിന്നാലെ ഗതാഗതം നിരോധിച്ച്‌ മണല്‍ചിറയുടെ ഭാഗം പൊളിച്ചു തുടങ്ങിയിരുന്നു. കായല്‍മധ്യത്തില്‍ മണല്‍ചിറ ഒരുക്കാനായി സ്‌ഥാപിച്ചിരുന്ന കൂറ്റന്‍ പാറക്കഷ്‌ണങ്ങളും തടിയും മാറ്റിയ ശേഷമാണ്‌ മണല്‍ചിറ നീക്കം ചെയ്‌തു തുടങ്ങിയത്‌. ചിറ പൊട്ടിച്ചെങ്കിലും മണലിന്റെ ഉടമസ്‌ഥാവകാശത്തെ ചൊല്ലി തര്‍ക്കം തുടരുകയാണ്‌. തണ്ണീര്‍മുക്കം, വെച്ചൂര്‍ പഞ്ചായത്തുകളും കരാറുകാരനും ഇതിനായി അവകാശം ഉന്നയിച്ചതോടെ വിഷയം പരിഹരിക്കാന്‍ ജില്ലാ കലക്‌ടറേയും ജലസേചന വകുപ്പ്‌ അധികാരികളേയും മന്ത്രി മാത്യു ടി. തോമസ്‌ ചുമതലപ്പെടുത്തിയിരുന്നു.
വിഷയത്തില്‍ ധാരണയെത്താത്തതിനാല്‍ നീക്കം ചെയ്യുന്ന മണല്‍ നീരൊഴുക്ക്‌ തടസപ്പെടുത്താത്ത തരത്തില്‍ ഇവിടെ ശേഖരിക്കുകയാണ്‌. രാത്രി മണല്‍ മോഷണം വ്യാപകമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW