Saturday, September 15, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.45 PM

സ്‌ഥലം ഏറ്റെടുത്തു, പണം നല്‍കിയില്ല; കലക്‌ടറേറ്റില്‍ ജപ്‌തി

കോട്ടയം: എം.ജി. സര്‍വകലാശാലയ്‌ക്കായി സ്‌ഥലം ഏറ്റെടുത്ത വകയില്‍ വ്യക്‌തിക്ക്‌ കൃത്യസമയത്ത്‌ പണം നല്‍കാത്തതിനെത്തുടര്‍ന്നു കലക്‌ടറേറ്റില്‍ ജപ്‌തി. കലക്‌ടറുടെ ഓഫീസിലെ 10 കമ്പ്യൂട്ടറുകളും കലക്‌ടറേറ്റിലെ വിവിധ ഓഫീസുകളിലെ എട്ടു വാഹനങ്ങളുമാണ്‌ പ്രിന്‍സിപ്പല്‍ സബ്‌ ജഡ്‌ജിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ ഇന്നലെ ജപ്‌തി ചെയ്‌തത്‌.
16,60,000 രൂപ മതിപ്പുവില കണക്കാക്കിയുള്ള വസ്‌തുവകകളാണ്‌ ജപ്‌തി ചെയ്‌തത്‌. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ ഒരു കാര്‍, മൈനിങ്ങ്‌ ആന്റ്‌ ജിയോളജി വകുപ്പിന്റെ ഒരു ജീപ്പ്‌, റവന്യു വകുപ്പിന്റെ ഒരു ജീപ്പും ഒരു കാറും, ആരോഗ്യ വകുപ്പിന്റെ രണ്ടു ജീപ്പുകള്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്‍, മൃഗസംരക്ഷണവകുപ്പിന്റെ കാര്‍ എന്നീ വാഹനങ്ങളാണ്‌ ജപ്‌തി ചെയ്‌തത്‌.
ഓരോ വാഹനത്തിനും രണ്ട്‌ ലക്ഷം രൂപാ പ്രകാരം ആകെ പതിനാറ്‌ ലക്ഷവും പത്ത്‌ കമ്പ്യൂട്ടറുകള്‍ക്ക്‌ 60000 രൂപയുമാണ്‌ വില കണക്കാക്കിയത്‌. 1985ല്‍ അതിരമ്പുഴ പീടിയേക്കല്‍ മാത്യു ജോസഫ്‌ വിട്ടുകൊടുത്ത സ്‌ഥലത്തിന്‌ പിന്നീട്‌ മൂല്യം വര്‍ധിപ്പിച്ചതനുസരിച്ചു 4,17,257 രൂപ ലഭിക്കണമായിരുന്നു. ഇതിനായി 1989ല്‍ ഫയല്‍ ചെയ്‌ത കേസില്‍ 1996 ഡിസംബര്‍ 21ന്‌ വിധിയായി. അന്ന്‌ കോടതിചെലവുകളടക്കം 6,02,000 രൂപ കെട്ടിവെയ്‌ക്കാന്‍ വിധിയായെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. മാത്യു ജോസഫ്‌ മരണമടഞ്ഞതിനെ തുടര്‍ന്ന്‌ അവകാശികളായ ഏഴ്‌ പേര്‍ കേസില്‍ വാദികളായി തുടര്‍ന്നു.
കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാരിന്റെ വീഴ്‌ചയ്‌ക്കെതിരെ കോടതിയുടെ വിധിയുണ്ടായത്‌. പലിശയടക്കം 16,57,468 രൂപയാണ്‌ സര്‍ക്കാര്‍ ഇനി നല്‍കേണ്ടത്‌. ഈ തുകയ്‌ക്കുള്ള വാഹനങ്ങളും കമ്പ്യൂട്ടറുകളുമാണ്‌ ഇന്നലെ കളക്‌ടറേറ്റ്‌ വളപ്പില്‍ നിന്നും ജപ്‌തി ചെയ്‌തത്‌.

Ads by Google
Advertisement
Monday 06 Aug 2018 09.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW