Tuesday, March 26, 2019 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.36 PM

മദ്യപിച്ച്‌ വാഹനം ഓടിച്ച അഞ്ചു ഡ്രൈവര്‍മാര്‍ പിടിയില്‍

uploads/news/2018/08/239460/1.jpg

വിഴിഞ്ഞം: സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസിന്റെ വക വാഹന പരിശോധന .മദ്യപിച്ച്‌ വാഹനമോടിച്ച അഞ്ച്‌ ഡ്രൈവര്‍മാരെ ഒറ്റ ദിവസം കൊണ്ട്‌ പിടികൂടി.
ഇവര്‍ക്കെതിരെ കേസെടുത്ത ശേഷം ലൈസന്‍സ്‌ റദ്ദാക്കുന്നതിനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കര സബ്‌ഡിവിഷന്റെ കീഴിലുള്ള പത്ത്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ തീരദേശമായ പൂവാര്‍ ,കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ നിന്നാണ്‌ അഞ്ച്‌ പേരെയുംപൊക്കിയത്‌.
നാലും സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ കോളജ്‌ ബസ്‌ ഡ്രൈവറെയും പോലീസ്‌ പിടികൂടി. മദ്യപിച്ച്‌ സ്‌കൂള്‍ വാഹനമോടിക്കുന്നതായ പരാതിയുടെ അടിസ്‌ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി ഹരികുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന .പത്ത്‌ സ്‌റ്റേഷന്‍ പരിധിയിലായി 220 വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ്‌ അഞ്ചു പേര്‍ പിടിയിലായത്‌. മദ്യപിച്ചവര്‍ക്ക്‌ പകരം വേറെ ഡ്രൈവര്‍മാരെ വരുത്തി കുട്ടികളെ അധികൃതരുടെ മേല്‍നോട്ടത്തില്‍ സ്‌കൂളുകളില്‍ എത്തിച്ചു.
സുരക്ഷക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുംസ്‌കൂള്‍ അധികൃതര്‍ക്ക്‌ നല്‍കിയതായും പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Monday 06 Aug 2018 09.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW