Thursday, December 13, 2018 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.35 PM

കണ്‍സല്‍ട്ടന്‍സിയുടെ പിടിപ്പുകേട്‌; ഇത്തിക്കരയില്‍ കല്ലിടീലിന്‌'ബ്രേക്ക്‌'

uploads/news/2018/08/239459/1.jpg

കൊല്ലം: നാഷണല്‍ ഹൈവേ അധികൃതരുടെ താല്‍പര്യമില്ലായ്‌മയും കണ്‍സല്‍ട്ടന്‍സിയുടെനിരുത്തരവാദപരമായ നടപടിയും പിടിപ്പുകേടും മൂലം ദേശീയപാത വികസനത്തിന്റെ ഭാഗമായി വളരെ നല്ലരീതിയില്‍ ധ്രുതഗതിയില്‍ നടന്നുവന്ന അലൈന്‍മെന്റ്‌ പ്രകാരമുള്ള കല്ലിടീല്‍ നടപടികള്‍ ഇത്തിക്കരയില്‍ പൊടുന്നനെ അവസാനിച്ചു. സര്‍വേയും കല്ലിടീലും ഇതോടെ നിലച്ചു.
ചാത്തന്നൂര്‍ ഇത്തിക്കര ഭാഗത്ത്‌ ഇന്നലെ കല്ലിടീല്‍ നടക്കേണ്ടതായിരുന്നു. അതിനായി അമ്പതോളം ഉദ്യോഗസ്‌ഥരും രണ്ട്‌ ബറ്റാലിയന്‍ പോലീസും രാവിലെതന്നെ എത്തിയിരുന്നു.
എന്നാല്‍ സര്‍വേയും കല്ലീടീലും നിര്‍വഹിക്കേണ്ട എസ്‌.എം.ഇ.സി കണ്‍സല്‍ട്ടന്‍സിയുടെ സര്‍വേയര്‍മാരോ സൂപ്പര്‍വൈസര്‍മാരോ മറ്റു ബന്ധപ്പെവരോ എത്താത്തതിനാല്‍ ജോലി തടസപ്പെട്ടു. കണ്‍സല്‍ട്ടന്‍സി ഉദ്യോഗസ്‌ഥനെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. കണ്‍സല്‍ട്ടന്‍സിയുടെ പ്രധാന സ്‌ഥാനം വഹിക്കുന്ന ഇവര്‍ ഇവിടേക്ക്‌ തിരിഞ്ഞുനോക്കാറുമില്ലെന്നാണ്‌ ആക്ഷേപം.
ലീവെടുത്ത്‌ എത്തിയ ഉദ്യോഗസ്‌ഥരായ സ്‌ഥലം ഉടമകളും നാട്ടുകാരും മണിക്കൂറോളം കാത്തുനിന്നിട്ടും ആരും വന്നില്ല. ഒടുവില്‍ ജില്ലാ റെവന്യൂ വിഭാഗം ഉദ്യോഗസ്‌ഥരും പോലീസും മടങ്ങി. കണ്‍സല്‍ട്ടന്‍സി നിയോഗിച്ചിട്ടുള്ള മതിയായ യോഗ്യതയില്ലാത്ത സര്‍വേയര്‍മാരും സൂപ്പര്‍വൈസര്‍മാരും കല്ലിടീലിന്‌ നേതൃത്വം വഹിക്കുന്നതിനാല്‍ പലയിടത്തും വ്യാപകമായ പരാതികളും ഉയരുന്നുണ്ട്‌. ശരിയായ രീതിയില്‍ സര്‍വെ നടത്താത്തതിനാല്‍ ചിലയിടങ്ങളില്‍ അലൈന്‍മെന്റിന്‌ വ്യത്യാസമുണ്ടാകുന്നു. ഇതു സംബന്ധിച്ചു നിരീക്ഷണം നടത്താനോ നിര്‍ദേശം നല്‍കാനോ ബന്ധപ്പെട്ട മന്ത്രിയോ പി.ഡബ്‌ളി.യൂ ഉദ്യോഗസ്‌ഥരോ ആരും തിരിഞ്ഞുനോക്കുന്നില്ല. ഇതിനിടെ ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ദേശീയപാത അതോറിറ്റി സംസ്‌ഥാന സര്‍ക്കാരിന്‌ നല്‍കേണ്ട തുക നല്‍കുന്നില്ലെന്നും പരാതിയുണ്ട്‌. കൊല്ലം ജില്ലയില്‍ 20 കോടി രൂപയിലേറെയാണ്‌ ഇത്തരത്തില്‍ നല്‍കാനുള്ളത്‌. ഇപ്പോള്‍ ജില്ലാ കലക്‌ടറുടെ ഫണ്ടില്‍നിന്ന്‌ ചെലവാക്കിയാണ്‌ സ്‌ഥലമേറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു പോകുന്നത്‌. ഏറ്റെടുക്കുന്ന ഭൂമിയുടെ വില(അവാര്‍ഡ്‌ തുക)യുടെ രണ്ടര ശതമാനം എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ചാര്‍ജായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ (എന്‍.എച്ച്‌.എ.ഐ.) സംസ്‌ഥാന സര്‍ക്കാരിന്‌ മുന്‍കൂറായി അടയ്‌ക്കണമെന്ന നിബന്ധനയാണ്‌ ലംഘിച്ചിരിക്കുന്നത്‌. ഈ തുക വിനിയോഗിച്ചാണ്‌ സ്‌ഥലമേറ്റെടുക്കല്‍ സ്‌പെഷല്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്‌ടര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കേണ്ടത്‌. 2009 മുതല്‍ സ്‌പെഷല്‍ ഓഫീസുകളിലെ ജീവനക്കാരുടെ ശമ്പളം, ദേശീയപാത അതോറിറ്റി നല്‍കിയിട്ടില്ല. ഉദ്യോഗസ്‌ഥരുടെ യാത്രച്ചെലവ്‌, ഓഫീസുകളുടെ വാടക എന്നിവയും അനുവദിച്ചിട്ടില്ല. ജില്ലാ ഭരണകൂടത്തിന്‌ ലഭിക്കാനുള്ള പണം അനുവദിക്കണമെന്ന്‌ ദേശീയപാത അതോറിറ്റി അധികൃതരോട്‌ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല.

Ads by Google
Advertisement
Monday 06 Aug 2018 09.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW