Saturday, September 15, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.29 PM

കുട്ടികളുടെ സ്‌കൂള്‍ റേഡിയോ മഴവില്ല്‌ 99.9 എഫ്‌.എം. തുടങ്ങി

മുക്കം:കുട്ടികളുടെ പഠന സമയം കവര്‍ന്നെടുക്കാതെ ഒഴിവ്‌ സമയങ്ങളില്‍ വിജ്‌ഞാനത്തിനും വിനോദത്തിനുമായി കുട്ടികളുടെ റേഡിയോ മഴവില്ല്‌ 99.9 എഫ്‌. എം വിളക്കാം തോട്‌ എം.എ എം.എല്‍ പി.യു.പി.സ്‌കൂളില്‍ പ്രക്ഷേപണത്തിന്‌ തുടക്കം കുറിച്ചു.
പൊതു വിജ്‌ഞാനം, സ്‌കൂള്‍ വാര്‍ത്തകള്‍, കലാപരി പാടികള്‍, ദിനാചരണങ്ങള്‍, നാട്ടു വിശേഷങ്ങള്‍, സ്‌കൂളിലെ താരം, ഇംഗ്ലീഷ്‌ കോര്‍ണര്‍ തുടങ്ങിയ സപ്‌തവര്‍ണ്ണ വിഭാഗങ്ങളായിട്ടാണ്‌ മഴവില്ല്‌ റേഡിയോ പരിപാടി ഒരുക്കിയിരിക്കുന്നത്‌.എല്ലാ വ്യാഴാഴ്‌ചകളും ഓരോ ക്ലാസുകാരാണ്‌ അവതരണ മൊരുക്കുന്നത്‌.കൂടാതെ മാസത്തിലൊരിക്കല്‍ ഇംഗ്ലീഷില്‍ മാത്രമായും റേഡിയോയില്‍ കുട്ടികളുടെ അവതരണമുണ്ട്‌. കുട്ടികള്‍ക്ക്‌ മികച്ച പിന്തുണയുമായി അധ്യാപകരും രക്ഷകര്‍ത്താക്കളുമുണ്ട്‌. മഴവില്ല്‌ 99.9 എഫ്‌ എം. ന്റെ ലോഗോ പ്രകാശനം പ്രധാനധ്യാപിക പി.ജെ ആലീസ്‌ , സ്വിച്ച്‌ ഓണ്‍ കര്‍മ്മം പി.ടി.എ പ്രസിഡന്റ്‌ എം.എം ഷമീര്‍ നിര്‍വ്വഹിച്ചു. ഉദ്‌ഘാടന ദിവസത്തെ റേഡിയോ ജോക്കികളായി നാലാം ക്ലാസിലെ വിദ്യാര്‍ത്ഥിനികളായ അനീറ്റ ടി വിന്‍സെന്റ്‌, എമിലിന്‍ മരിയ ജിയോ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.കുന്നമംഗലം ബി ആര്‍ സി റിസോഴ്‌സ് പേഴ്‌സന്‍ സുഭാഷ്‌ പൂനത്ത്‌,കോര്‍ഡിനേറ്റര്‍ ശശി മാസ്‌റ്റര്‍,ഷേര്‍ളി ജോസഫ്‌, മിനി ജോണ്‍, ജോസഫ്‌ തോമസ്‌,അഞ്ചു ജോസ്‌, ചിപ്പി രാജ്‌, ലെനി വര്‌ഗീസ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 06 Aug 2018 09.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW