Wednesday, November 21, 2018 Last Updated 37 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.29 PM

തുല്യത സര്‍ട്ടിഫിക്കറ്റ്‌: അധ്യാപകര്‍ക്കു മുന്നില്‍ കൈ മലര്‍ത്തി യൂണിവേഴ്‌സിറ്റി

കോഴിക്കോട്‌: തുല്യത സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതു കാരണം തൊഴില്‍ നഷ്‌ടമാവുന്ന വിദേശത്തു ജോലി ചെയ്ുയന്ന അധ്യാപകര്‍ക്കു മുന്നില്‍ കൈമലര്‍ത്തി യുണിവേഴ്‌സിറ്റികള്‍. പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച്‌ നാളെ കാലിക്കറ്റ്‌ സര്‍വകലാശാലയിലേക്ക്‌ ധര്‍ണ നടത്തുമെന്ന്‌ അധ്യാപകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യു.എ. യില്‍ മലയാളികളായ നിരവധി അധ്യാപകര്‍ക്കാണ്‌ തുല്യത സര്‍ട്ടിഫിക്കറ്റില്ലാത്തതു കാരണം തൊഴില്‍ നഷ്‌ടമാവുന്നത്‌. വിവിധ സര്‍വകലാശാലകളില്‍ നിന്ന്‌ െ്രെപവറ്റ്‌് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം എന്നീ മാര്‍ഗത്തിലൂടെ ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്‌ യു.എ.ഇ അധികൃതര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതാണ്‌ ജോലി നഷ്‌ടപ്പെടാന്‍ കാരണം. ജോലി നഷ്‌ടപ്പെടുന്നവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്‌.
െ്രെപവറ്റ്‌ രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം വഴി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്‌ യു.എ.ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നില്ല. റഗുലര്‍ കോഴ്‌സുകള്‍ വഴി പഠിച്ചവര്‍ക്കു മാത്രമാണ്‌ തുല്യതാ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. തുല്യത നല്‍കാത്തതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. ഏതെങ്കിലും ഒരു സര്‍വകലാശാല ആ സര്‍വകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന്‌ അംഗീകരിക്കുന്ന രേഖയാണ്‌ തുല്യത സര്‍ട്ടിഫിക്കറ്റ്‌ എന്ന ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്‌.
െ്രെപവറ്റ്‌, ഡിസ്‌റ്റന്‍സ്‌ എന്നിങ്ങനെയുള്ള വേര്‍തിരിവ്‌ രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ െ്രെപവറ്റ്‌ കോളജുകളില്‍ പഠനം നടത്തിയവരോടുള്ള വേര്‍തിരിവും ഉണ്ടായിരുന്നില്ല. അതേസമയം സര്‍ട്ടിഫിക്കറ്റ്‌ തുല്യത ലഭിക്കുന്ന2 കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഇടപെടാനാകില്ലെന്ന മറുപടിയാണ്‌ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ നല്‍കുന്നത്‌. നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കു അവിടെ തുടരണമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. ഇതു ലഭിച്ചിട്ടില്ലെങ്കില്‍ യു.എ.ഇ സ്‌കൂള്‍ അധികൃതര്‍ വിസ പുതുക്കി നല്‍കുകയില്ല. തുല്യത സര്‍ട്ടിഫിക്കറ്റ്‌ ഹാജറാക്കത്തവരെ ഇപ്പോള്‍ തന്നെ പിരിച്ചുവിടല്‍ തുടങ്ങിയിട്ടുണ്ട്‌.
പത്രസമ്മേളനത്തില്‍ നിസാര്‍ കരുനാഗപ്പള്ളി, മുഹമ്മദലി പി.എന്‍.അഫ്‌സല്‍ പി.കെ.പി, മുരളീധരന്‍ നരിക്കുനി, അജ്‌ന കോട്ടക്കല്‍, ജിഷ തൃശൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Monday 06 Aug 2018 09.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW