Wednesday, November 14, 2018 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.28 PM

ഇതരസംസ്‌ഥാന വിദ്യാര്‍ഥികളെ കേരളീയ സംസ്‌കാരവുമായി ഇഴചേര്‍ക്കണം: കലക്‌ടര്‍

uploads/news/2018/08/239453/3.jpg

കൊച്ചി: ഇതരസംസ്‌ഥാന തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ഥികളെ കേരളീയസംസ്‌കാരവുമായി ഇഴചേര്‍ക്കണമെന്ന്‌ കലക്‌ടര്‍ കെ.മുഹമ്മദ്‌.വൈ. സഫീറുള്ള. വ്യത്യസ്‌തമായൊരു സംസ്‌കാരമായി തോന്നാതെ ഒന്നായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ തയാറാക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ഇതരസംസ്‌ഥാനക്കാരായ തൊഴിലാളികളുടെ മക്കളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിനായി ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്‌ഥാന വിദ്യാര്‍ഥികളെയും ക്ലാസിന്റെ പൊതുവായ നിലവാരത്തില്‍ എത്തിച്ചു പഠിപ്പിക്കണം. കേരളത്തിലെ ഓണം പോലുള്ള ആഘോഷങ്ങളുമായി കുട്ടികളെ പങ്കെടുപ്പിച്ച്‌ ഇവിടത്തെ സംസ്‌കാരവുമായി കുട്ടികളെ ഇഴചേര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഷ്‌നി പദ്ധതി പ്രകാരം വിദ്യാര്‍ഥികളുടെ ദിവസേനയുള്ള വിവരങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്‌. കുട്ടികളുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന്‌ ആരോഗ്യപരിശോധന നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. കൂടാതെ മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക്‌ കൗണ്‍സലിംഗ്‌ ഏര്‍പ്പാടാക്കും. കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കുന്നതിന്‌ രക്ഷിതാക്കള്‍ക്കും ക്ലാസുകള്‍ നല്‍കും. നിലവില്‍ റോഷ്‌നി പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ വിദ്യാലയം നേരിടുന്ന വെല്ലുവിളികളെയും കൈവരിച്ച നേട്ടങ്ങളെയും കുറിച്ച്‌ കലക്‌ടറുമായി ചര്‍ച്ച നടത്തി. നിലവില്‍ 20 വിദ്യാലയങ്ങളില്‍ നിന്നായി 500 മുതല്‍ 600 വരെ ഇതരസംസ്‌ഥാന വിദ്യാര്‍ഥികളാണ്‌ രോഷ്‌നി പദ്ധതിപ്രകാരം ജില്ലയില്‍ പരിശീലനം നേടുന്നത്‌. മലയാള ഭാഷയില്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രാവീണ്യം നല്‍കുന്നതിനുള്ള കോഡ്‌ സ്വിച്ചിങ്ങ്‌, സ്‌കൂള്‍ സമയത്തിന്‌ പുറമേ രാവിലെ കുട്ടികള്‍ക്ക്‌ താല്‍പ്പര്യമുള്ള ഭാഷയില്‍ പ്രത്യേക പരിശീലനം, ലഘു പ്രഭാതഭക്ഷണം, സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി ശില്‍പ്പശാലകള്‍, പഠനയാത്രകള്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയാണ്‌ റോഷ്‌നി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്‌. ബംഗാളി, ഒറിയ, ഹിന്ദി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ഥികളാണ്‌ കൂടുതലായും എത്തുന്നത്‌. ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ സന്തോഷ്‌ കുമാര്‍, ജില്ല പ്ര?ജക്‌ട് ഓഫീസര്‍ സജോയ്‌ ജോര്‍ജ്‌, റോഷ്‌നി കോഡിനേറ്റര്‍ ജയപ്രകാശ്‌, ജയശ്രീ, ജില്ലയില്‍ റോഷ്‌നി പദ്ധതി നടപ്പിലാക്കിയ 20 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 06 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW