Monday, November 19, 2018 Last Updated 28 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.28 PM

എരൂരിലെ കവര്‍ച്ച പ്രധാന പ്രതിയെ കൊണ്ടുവരാന്‍ പോലീസ്‌ സംഘം ഡല്‍ഹിക്ക്‌

uploads/news/2018/08/239452/2.jpg

തൃപ്പൂണിത്തുറ: നഗരത്തില്‍ വീട്ടുകാരെ ആക്രമിച്ച്‌ ബന്ദിയാക്കിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ ഡല്‍ഹിയില്‍ അറസ്‌റ്റിലായ പ്രതികളെ കൊണ്ട്‌ വരാന്‍ പോലീസ്‌ സംഘം ഡല്‍ഹിക്ക്‌ തിരിച്ചു. കവര്‍ച്ച സംഘത്തിലെ മുഖ്യപ്രതി അക്രം ഖാന്‍, സലിം, ഹാറൂണ്‍ എന്നിവരെയാണ്‌ ഡല്‍ഹിയില്‍ മറ്റൊരു മോഷണ ശ്രമത്തിനിടെ സബ്‌ ഇന്‍സ്‌പെക്‌ടറെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഡല്‍ഹി പോലീസും യു.പി. പോലീസും ചേര്‍ന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്‌.
എരൂരിലെ കവര്‍ച്ചയില്‍ നേരിട്ട്‌ പങ്കെടുത്ത പ്രതികളാണ്‌ ഇവരെന്ന്‌ പോലീസിന്‌ നേരത്തേ തന്നെ തെളിവ്‌ കിട്ടിയിരുന്നു. ഡിസംബര്‍ 16 ന്‌ തൃപ്പൂണിത്തുറ ഏരൂര്‍ നന്ദപ്പിള്ളി ആനന്ദ്‌കുമാറിന്റെ വീട്ടിലാണ്‌ ബംഗ്ലാദേശികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘം കവര്‍ച്ച നടത്തിയത്‌. ഇതിലെ മൂന്നു പ്രതികളെ നേരത്തെ പോലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു.
തൃക്കാക്കര എസ്‌.ഐ. കെ.കെ. ഷബാബിന്റെ നേതൃത്വത്തിലാണ്‌ പോലീസ്‌ സംഘം ഡല്‍ഹിക്ക്‌ പോയിട്ടുള്ളത്‌. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്താനുള്ള അനുമതിക്കായി ഡല്‍ഹി കോടതിയില്‍ ഇവിടെനിന്നുമുള്ള പോലീസ്‌ സംഘം അപേക്ഷ സമര്‍പ്പിക്കും. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഉത്തം ദാസും ഡല്‍ഹിയിലേക്കു പോകും.

Ads by Google
Advertisement
Monday 06 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW