Friday, September 14, 2018 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.17 PM

നിയന്ത്രണം കടലാസില്‍ ആര്‍.ടി.ഓഫീസില്‍ കാര്യം നടക്കണമെങ്കില്‍ ഏജന്റുമാര്‍ നിര്‍ബന്ധം

uploads/news/2018/08/239437/2.jpg

കണ്ണൂര്‍: മോട്ടോര്‍ വാഹനവകുപ്പ്‌ അഴിമതി വിമുക്‌തമാക്കാനും ഏജന്റുമാരെ പടിക്കു പുറത്താക്കാനും ഓണ്‍ലൈന്‍ സംവിധാനമുള്‍പ്പെടെ നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും
ആര്‍.ടി ഓഫീസുകളിലെ ഏജന്റുമാരുടെ സ്വാധീനത്തിന്‌ ഒരു കുറവുമില്ല.
ഇടനിലക്കാരായ ഏജന്റുമാരെ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കാര്യമായ വിജയം കണ്ടിട്ടില്ലെന്നാണ്‌ അന്വേഷണത്തില്‍ വ്യക്‌തമാകുന്നത്‌. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ അപേക്ഷ മുതല്‍ വാഹനങ്ങളുടെ ഉടമസ്‌ഥാവകാശം മാറ്റുന്നതിലും ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിലും വരെ ഏജന്റുമാര്‍ ഇടനിലക്കാരാകുന്നു. ഡ്രൈവിംഗ്‌ ടെസ്‌റ്റ് നടക്കുന്ന സ്‌ഥലം മുതല്‍ ഇത്‌ പ്രകടമാണ്‌.ഡ്രൈവിംഗ്‌ സ്‌കൂളുകാരടക്കമുള്ളവര്‍ ഏജന്റുമാരുടെ കൂട്ടത്തിലുണ്ട്‌. വിവിധ ആവശ്യങ്ങളുമായെത്തുന്നവരില്‍ നിന്ന്‌ ഇവര്‍ മുഖേനയാണ്‌ ഉദ്യോഗസ്‌ഥര്‍ കൈക്കൂലി വാങ്ങുന്നത്‌.
വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ ടെസ്‌റ്റ് നടക്കുന്ന മൈതാനങ്ങളിലും ഏജന്റുമാരുടെ ഇടപെടല്‍ പ്രകടമാണ്‌. ആര്‍.ടി ഓഫീസുകളുടെ പരിസരത്തു ഏജന്റുമാര്‍ രാവിലെ മുതല്‍ തമ്പടിക്കും. ഓരോ ആവശ്യങ്ങള്‍ക്കും ഓഫീസില്‍ അടയ്‌ക്കേണ്ട തുക കൂടാതെ വലിയൊരു തുകയും ഇവര്‍ക്ക്‌ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ നല്‍കണം. അധികം വാങ്ങുന്ന തുകയില്‍ ഉദ്യോഗസ്‌ഥര്‍ക്കുള്ള കൈമടക്കും ഏജന്റിന്റെ കമ്മിഷനും ഉള്‍പ്പെടും.പണം കൊടുത്താല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള ' സേവനങ്ങള്‍' ഇവര്‍ നല്‍കും. കാര്യമായ അധ്വാനമില്ലാതെ കീശ നിറയുമെന്നതാണ്‌ ഇടനിലക്കാരെ ആര്‍.ടി. ഓഫീസ്‌ പരിസരത്ത്‌ ചുറ്റിക്കറങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌. . എജന്‍്‌റുമാരുടെയും ഓട്ടോ കണ്‍സള്‍ട്ട്‌ മാരുടെയും ഇടപെടലുകള്‍ ഇല്ലാതാക്കുക എന്ന ഉദ്ദ്യേശത്തോടെ വിവിധ ഘട്ടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരുന്നെങ്കിലും നിയമം പാലിക്കാതെയാണ്‌ ഉദ്യോഗസ്‌ഥ-ഏജന്‍്‌റ് കൂട്ടുകെട്ട്‌.
ഏജന്‍്‌റുമാരെ ഒരു കാരണവശാലും ഓഫീസിന്‍െ്‌റ അകത്ത്‌ കടത്തുകയോ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനോ ഉദ്യോഗസ്‌ഥരെ സ്വാധീനിക്കുവാനോ അനുവദിക്കുകയോ ചെയ്രുതെന്ന്‌ മോട്ടോയര്‍ വാഹന വകുപ്പിന്‌ കീഴിലുള്ള എല്ലാ ഓഫീസുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ഏജുന്‍്‌റമാരില്ലാതെ ആര്‍.ടി. ഓഫീസുകളില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്ന്‌ ജനങ്ങള്‍ പറയുന്നു. പണം അടക്കാന്‍ ചെന്നാല്‍ പോലും ഏജുന്‍്‌റുമാര്‍ കൂടെയില്ലെങ്കില്‍ വൈകിപ്പിക്കുന്ന അവസ്‌ഥയുണ്ടെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌. വാഹനങ്ങളടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ലൈസന്‍സ്‌ , ലൈസന്‍സ്‌ പുതുക്കല്‍ എന്നിവയിലെല്ലാം ഏജന്‍്‌റുമാരുടെ സഹായം സ്വീകരിച്ചില്ലെങ്കില്‍ ആര്‍.ടി.ഓഫീസുകളിലെ ഉദ്യോഗസ്‌ഥര്‍ വേണ്ടത്ര പരിഗണ നല്‍കുന്നില്ലെന്നുമാണ്‌ ജനങ്ങളുടെ പരാതി. അധികാര പത്രവുമായി മറ്റുള്ളവര്‍ക്കുവേണ്ടി വരുന്നവരെ ഏജുന്‍്‌റമാരായി കാണേണ്ടതില്ലെന്നും എന്നാല്‍ ഇവര്‍ സ്‌ഥിരമായി വരുന്നപക്ഷം ഇവരെ ഏജന്‍്‌റുമാരായി മാത്രമേ കാണാന്‍ കഴിയുകയുള്ളവെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌് തന്നെ പറയുന്നു. ആര്‍.ടി. ഓഫീസ്‌ പരിസരം ഒരു പൊതു സ്‌ഥലമായതിനാല്‍ ആവിടെ ആര്‍ക്കും സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സര്‍വ്വീസുകള്‍ക്ക്‌ വരാം. അതുകൊണ്ടു തന്നെ ഏജന്‍്‌റുമാരുടെ പ്രവേശനം പാടേ നിരോധിക്കാന്‍ നിലവിലുള്ള നിയമ അപര്യാപ്‌തമാണ

Ads by Google
Advertisement
Monday 06 Aug 2018 09.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW