Friday, September 14, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.17 PM

എന്ന്‌ പരിഹാരമാകും ആലക്കോട്‌ ടൗണിലെ ഈ ദുരിതത്തിന്‌

ആലക്കോട്‌: കനത്ത മഴയിലും കാറ്റത്തും കുട ചൂടി പെരുവഴിയില്‍ ആലക്കോട്‌ ടൗണിലെ സ്‌കൂള്‍ വിദ്യര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍. ആലക്കോട്‌ ടൗണില്‍ നിന്നും കരുവന്‍ചാല്‍, തളിപ്പറമ്പ്‌ ഭാഗത്തേക്ക്‌ പോകുന്ന ടൗണിലെ ബസ്‌ സേ്‌റ്റാപ്പിലാണ്‌ ഈ ദുര്‍ഗതി. യാത്രക്കാര്‍ക്ക്‌ കയറി നില്‍ക്കാന്‍ പേരിനൊരു ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം ഉണ്ടെങ്കിലും ഇതാവട്ടെ ബസ്‌ സ്‌റ്റാപ്പില്‍ നിന്നും ഏറെ അകലെയാണ്‌.അശാസ്‌ത്രീയമായ നിര്‍മ്മാണം മൂലം യാത്രക്കാര്‍ ആരും ഇങ്ങോട്ട്‌ തിരിഞ്ഞ്‌ നോക്കാറില്ല. കടവരാന്തകളിലും പാതയോരത്തുമാണ്‌ യാത്രക്കാര്‍ വാഹനങ്ങള്‍ കാത്ത്‌ നില്‍ക്കുന്നത്‌.ശക്‌തമായ മഴയത്തും കാറ്റത്തും പെരുവഴിയില്‍ ബസ്‌ കാത്ത്‌ നില്‍ക്കേണ്ട അവസ്‌ഥയാണ്‌ കുഞ്ഞ്‌ കുട്ടികളടക്കുള്ള യാത്രക്കാര്‍ക്ക്‌ . മണിക്കൂറുകളാണ്‌ ഇത്തരത്തില്‍ യാത്രക്കാര്‍ പെരുമഴയത്ത്‌ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌. ലഗേജുമയി എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കടക്കംഈ ദുരവസ്‌ഥ തന്നെയാണ്‌. ബസ്‌ സേ്‌റ്റാപ്പിലെ നല്ലവരായ കച്ചവടക്കാരുടെ കാരുണ്യം നിമിത്തം കടവരാന്തകള്‍ മാത്രമാണ്‌്്്‌ യാത്രക്കാര്‍ക്ക്‌ഏക ആശ്രയം . ഇതിനൊരു പരിഹാരം വേണമെന്ന്‌ പല തവണ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്‌. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം ത്തിനൊപ്പംകംഫര്‍ട്ട്‌സേ്‌റ്റഷനുംനിര്‍മ്മിക്കണമെന്നും ടൗണിലെ നോക്കുകുത്തിയായി മാറിയ ബസ്‌ സ്‌റ്റാന്റ്‌ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 09.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW