Friday, September 14, 2018 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.17 PM

അക്രമികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണം: സതീശന്‍ പാച്ചേനി

കണ്ണൂര്‍: ചാലാട്‌ മണലില്‍ കോണ്‍ഗ്രസ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന രാജീവ്‌ ഭവന്‍ അടിച്ച്‌ തകര്‍ത്ത ക്രിമിനല്‍ സംഘത്തെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എം പ്രവര്‍ത്തകര്‍ ക്രിമിനല്‍ സംഘങ്ങളെ നാണിപ്പിക്കുന്നതരത്തില്‍ ആയുധമെടുത്ത്‌ രാഷ്ര്‌ടീയ പ്രവര്‍ത്തകരെയും മറ്റും അക്രമിക്കുകയാണ്‌.
രാഷ്ര്‌ടീയ എതിരാളികളുടെ ഓഫീസുകളും പൊതു സ്‌ഥാപനങ്ങളും അക്രമിക്കുന്ന സി.പി.എമ്മുകാര്‍ പൊതു സമൂഹത്തിന്‌ ഭീഷണിയായി മാറിയിരിക്കുകയാണ്‌. ചാലാട്‌
മണലിലെ രാജീവ്‌ ഭവനില്‍ കടന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും മറ്റും തകര്‍ക്കുകയും ചെയ്‌ത നടപടിയില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിക്ഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 06 Aug 2018 09.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW