Friday, September 14, 2018 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

കുമളിയില്‍ വ്യാജമുട്ട; പരിശോധനയ്‌ക്കയച്ചു

uploads/news/2018/08/239431/3.jpg

കുമളി: കടയില്‍നിന്നു വാങ്ങിയ കോഴിമുട്ടയില്‍ പ്ലാസ്‌റ്റിക്കിന്റെ സാന്നിധ്യമെന്നു പരാതി. ചെങ്കര എസ്‌റ്റേറ്റിലെ ജീവനക്കാരനായ പല്ലാട്ട്‌ അജി കഴിഞ്ഞദിവസം ചെങ്കരയിലെ കടയില്‍ നിന്നു വാങ്ങിയ മുട്ടകള്‍ പുഴുങ്ങിയപ്പോഴാണ്‌ ഇതിന്റെ രൂപമാറ്റം ശ്രദ്ധയില്‍പ്പെട്ടത്‌.
തുടര്‍ന്നു മുട്ടയുടെ പാട കത്തിച്ചപ്പോള്‍ പ്ലാസ്‌റ്റിക്‌ പോലെ ഉരുകി. പ്ലാസ്‌റ്റിക്കിന്റെ അതേഗന്ധവും അനുഭവപ്പെട്ടു. തുടര്‍ന്ന്‌ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ പരാതി നല്‍കി. ഭക്ഷ്യസുരക്ഷ വകുപ്പ്‌ അധികൃതര്‍ക്കു കൈമാറിയ മുട്ടകള്‍ പരിശോധനയ്‌ക്കായി അയച്ചു. ആഴ്‌ചകള്‍ക്കു മുമ്പ്‌ ടൗണിലെ വ്യാപാര സ്‌ഥാപനത്തില്‍ നിന്നു വാങ്ങിയ താറാവ്‌ മുട്ടയിലും പ്ലാസ്‌റ്റിക്‌ സാന്നിധ്യമുണ്ടായിരുന്നതായി പരാതി ഉയര്‍ന്നിരുന്നു.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW