ഇടുക്കിയിലെ കര്‍ഷകര്‍ കാലങ്ങളായി നേരിടുന്ന തിരിച്ചടികള്‍ പലതാണ്. വിളകളുടെ നാശം, പ്രകൃതി ക്ഷോഭം, വന്യമൃഗങ്ങളുടെ ശല്യം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവയ്ക്കെല്ലാം പുറമേയാണ് നാണ്യവിളകളുടെ വിലയിടിവ് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി.
ആദ്യം റബറും പിന്നീട് ഏലവും ഇപ്പോള്‍ കുരുമുളകും ഇറക്കുമതി ചെയ്യാനായി സര്‍ക്കാര്‍ തന്നെ അവസരങ്ങള്‍ തുറന്നു കൊടുത്തതോടെ കര്‍ഷകര്‍ വിലത്തകര്ച്ചയെന്ന പ്രതിസന്ധിയെ നേരിടുകയാണ്. ഇതിനേതിരേ രാജ്യസഭയില്‍ ഉള്‍പ്പടെ പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്. കര്‍ഷക ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവ ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുകയാണ്. ഷിനാശത്തിന് സര്‍ക്കാര്‍ നല്കുന്ന ഫണ്ടുകളും കര്‍ഷകരിലേക്കെത്തുന്നില്ല. കൃഷി മാത്രം തൊഴിലായി അറിയാവുന്ന കര്‍ഷകര്‍ക്ക് നാളെയെക്കുറിച്ചുള്ളത് ആശങ്കകള്‍ മാത്രം.