Wednesday, November 14, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

ജൂഡോ, അമ്പെയ്‌ത്ത് മത്സരങ്ങള്‍ നാളെ മുതല്‍

നെടുങ്കണ്ടം: ജില്ലാതല സ്‌കൂള്‍ ജൂഡോ, അമ്പെയ്‌ത്ത് മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ജൂഡോ മത്സരങ്ങള്‍ നാളെ പഞ്ചായത്തു കമ്യൂണിറ്റി ഹാളിലും അമ്പെയ്‌ത്ത് മത്സരങ്ങള്‍ ഒന്‍പതിന്‌ പഞ്ചായത്ത്‌ സ്‌റ്റേഡിയത്തിലുമായി നടക്കും.
സ്‌കൂള്‍ ഗെയിംസില്‍ ആദ്യമായാണ്‌ അമ്പെയ്‌ത്ത് ഉള്‍പ്പെടുത്തുന്നത്‌. ജില്ലയിലെ ഏഴു വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്നുള്ള വിജയികളാണ്‌ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്‌. നാളെ രാവിലെ 10 ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജ്‌ഞാനസുന്ദരന്‍ മത്സരം ഉദ്‌ഘാടനം ചെയ്യും. ജൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ എം.എന്‍ ഗോപി അധ്യക്ഷത വഹിക്കും. റവന്യൂ ജില്ലയില്‍ വിജയികളാകുന്നവര്‍ അടുത്തമാസം ആലപ്പുഴയില്‍ നടക്കുന്ന സംസ്‌ഥാന മത്സരത്തില്‍ ഇടുക്കിയെ പ്രതിനിധീകരിക്കും.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW