Friday, September 14, 2018 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

വിതരണം ചെയ്‌ത ഗ്യാസ്‌ അടുപ്പുകള്‍ക്ക്‌ ഗുണനിലവാരമില്ലെന്ന്‌ ആരോപണം

മറയൂര്‍: ജ്വാല പദ്ധതിയില്‍ വിതരണം ചെയ്‌ത ഗ്യാസ്‌ അടുപ്പുകള്‍ക്ക്‌ ഗുണനിലവാരമില്ലെന്ന്‌ ആരോപണം.
കാന്തല്ലൂര്‍ പഞ്ചായത്തിലെ പിന്നോക്ക വിഭാഗകാര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ജ്വാലയിലൂടെ വിതരണം ചെയ്‌ത ഗ്യാസ്‌ അടുപ്പുകളാണ്‌ ഗുണനിലവാരമില്ലാതെ അപകടകാരിയാണെന്ന്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.
ഈ പദ്ധതിയിലൂടെ വിതരണം ചെയ്‌ത കുളച്ചിവയല്‍ ആദിവാസിക്കുടിയിലെ ലക്ഷ്‌മിക്ക്‌ ലഭിച്ച അടുപ്പില്‍നിന്ന്‌ അസ്വഭാവിക തരത്തിലുള്ള പുകയാണ്‌ പുറന്തള്ളുന്നത്‌. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ തന്നെ ഗുഹനാഥപുരം സ്വദേശി ശരവണന്റെ ഭാര്യ മാല അടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ബര്‍ണര്‍ പൊട്ടിതെറിച്ചിരുന്നു. സമീപത്ത്‌ നിന്നിരുന്ന മാല അന്ന്‌ അത്ഭുതകരമായാണ്‌ രക്ഷപെട്ടത്‌.
ജ്വാല പദ്ധതിയിലൂടെ ഉപഭോക്‌താക്കളായ ഭൂരിഭാഗം പേരും അടുപ്പിന്റെ പുറംഭാഗത്ത്‌ രൂക്ഷമായ ചൂടനുഭവപ്പെടുന്നതായും അല്‍പം ഭാരമുള്ള പാത്രം വെച്ചാല്‍ പോലും അടുപ്പ്‌ താഴ്‌ന്ന്‌ പോകുന്നതായും ആരോപിക്കുന്നുണ്ട്‌.
ഉപയോഗിക്കാന്‍ തുടങ്ങി ഒന്നരമാസം പിന്നിടും മുമ്പേയാണ്‌ അടുപ്പിന്‌ ഇത്തരത്തിലുള്ള തകരാറുകള്‍ എന്നതും ഇവര്‍ ചൂണ്ടികാട്ടുന്നു.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW