Tuesday, November 13, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കാന്‍ നടപടിയില്ല

uploads/news/2018/08/239422/3.jpg

ആലപ്പുഴ: വെള്ളപ്പൊക്കത്തിലും ആലപ്പുഴയിലെ കനാലുകള്‍ക്ക്‌ ശാപമോക്ഷമായില്ല. കനാല്‍ നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച പ്രവര്‍ത്തികള്‍ക്കും തുടര്‍ച്ചയില്ല. വികേന്ദ്രീകൃത അടിസ്‌ഥാനത്തില്‍ കനാല്‍ ശുചീകരിക്കുന്നതിന്‌ മന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ കാന്‍ ആലപ്പി എന്ന പേരില്‍ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നഗരത്തിലെ മുഴുവന്‍ കനാലുകളും ഇടത്തോടുകളും എപ്രില്‍, മേയ്‌ മാസങ്ങളിലായി ശുചീകരിക്കുകയും ചെയ്‌തു.
കനാല്‍ കടന്നുപോകുന്ന ഓരോ നഗരവാസികളെയും കനാലുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ചുമതലയും നല്‍കി. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ പോകുകയാണ്‌. കനാലുകളുടെ ഇപ്പോഴത്തെ അവസ്‌ഥ ദയനീയമാണ്‌. കറുത്ത നിറത്തോടുകൂടിയ മലിനജലമാണ്‌ ഒഴുകുന്നത്‌.
പലയിടങ്ങളിലും പായലുകളും മാലിന്യങ്ങളും കെട്ടികിടന്ന്‌ ഒഴുക്ക്‌ നിലച്ചിരിക്കുകയാണ്‌. കാന്‍ ആലപ്പിയുടെ സര്‍വേയുടെ ഭാഗമായി കനാലിലേക്ക്‌ മാലിന്യം തള്ളുന്നത്‌ എങ്ങനെയാണെന്നു കണ്ടെത്തിയിട്ടും തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇ- കൊളിയം ബാക്‌ടീരിയ അടക്കമുള്ളവ കാനാലില്‍ പെരുകുന്നതും വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. കനാല്‍ പ്രദേശങ്ങളിലെ വീടുകളിലെ കിണറ്റിലും ഇവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണിത്‌. മുന്‍പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കനാല്‍മാനേജ്‌മെന്റ്‌ സൊസൈറ്റി ലക്ഷങ്ങളാണു പൊടിച്ചത്‌. കനാലിന്റെ വിഷയത്തില്‍ പ്രത്യേക വകുപ്പ്‌ രൂപീകരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം മറികടക്കാന്‍ കഴിയൂ എന്നും മറ്റൊരു അഭിപ്രായമുണ്ട്‌.
നഗരസഭയോ മറ്റ്‌ തദ്ദേശസ്‌ഥാപനങ്ങളോ ഇതിനു വേണ്ട പ്രാധാന്യം നല്‍കാതെ പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ശ്രമത്തിലാണെന്നും ആക്ഷേപങ്ങളുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW