Friday, September 14, 2018 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

ആലപ്പുഴ ബൈപ്പാസ്‌ യാഥാര്‍ഥ്യമാകാന്‍ വൈകും

uploads/news/2018/08/239420/1.jpg

ആലപ്പുഴ: പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടും വീണ്ടും സാവകാശം തേടി കരാര്‍ കമ്പനി സര്‍ക്കാരിനെ സമീപിച്ചു. ഇതോടെ ആലപ്പുഴ ബൈപ്പാസ്‌ യാഥാര്‍ഥ്യമാകാന്‍ വൈകുമെന്ന്‌ ഉറപ്പായി.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണു കരാര്‍ കമ്പനി സര്‍ക്കാരിനു കത്ത്‌ നല്‍കിയത്‌. കനത്ത മഴയും റെയില്‍വേ മേല്‍പ്പാലത്തിനു വേണ്ടിയുള്ള സ്‌റ്റീല്‍ ഗര്‍ഡറുകള്‍ കിട്ടാത്തതിനാലും പണി നവംബറിലെ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്നാണു കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്‌. ബൈപ്പാസിന്റെ നിര്‍മാണം 88 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്‌. ഓഗസ്‌റ്റ്‌ 31 നകം ബൈപ്പാസ്‌ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ 1.40 ലക്ഷം രൂപ ദിനംപ്രതി കരാറുകാരില്‍നിന്നു പിഴയായി ഈടാക്കാനാണു പൊതുമരാമത്ത്‌ വകുപ്പിന്റെ തീരുമാനം. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.
റെയില്‍വേ മേല്‍പ്പാലത്തിനായി 700 ടണ്ണിന്റെ 10 സ്‌റ്റീല്‍ ഗര്‍ഡറുകളാണു വേണ്ടത്‌. ഇത്‌ ആന്ധ്രപ്രദേശില്‍നിന്നാണ്‌ എത്തിക്കേണ്ടത്‌. ഓര്‍ഡര്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഡറുകള്‍ എത്തിയിട്ടില്ല. ഇതിനു ശേഷമേ റെയില്‍വേ മേല്‍പ്പാലത്തിലെ ടാറിങ്‌ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. അടുത്തിടെ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി ജി.സുധാകരന്‍ കരാറുകാര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണു നടത്തിയത്‌. ഈ യോഗത്തില്‍ കൃത്യസമയത്ത്‌ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചിരുന്നു.
മുന്‍പ്‌ നിര്‍മാണം പൂര്‍ത്തികരിക്കുന്നതില്‍ പ്രധാന തടസമായി നിന്നത്‌ മേല്‍പ്പാലങ്ങള്‍ക്കായി റെയില്‍വേയുടെ അനുമതി കിട്ടാതിരുന്നതാണ്‌. മാളികമുക്കിലും കുതിരപ്പന്തിയിലുമായി രണ്ടു മേല്‍പ്പാലങ്ങളുടെ ഡിസൈന്‍ അംഗീകാരത്തിനായി റെയില്‍വേയ്‌ക്കു സമര്‍പ്പിച്ചെങ്കിലും പല തടസങ്ങളും നേരിട്ടു. ആലപ്പുഴ കൊമ്മാടി ജങ്‌ഷന്‍ മുതല്‍ കളര്‍കോട്‌ ജങ്‌ഷന്‍വരെ 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്‌ ബൈപ്പാസ്‌ ഒരുക്കുന്നത്‌. ഇതില്‍ 3.2 കിലോമീറ്റര്‍ എലിവേറ്റഡ്‌ ഹൈവേയാണ്‌. 368 തുണുകള്‍ ഉള്‍പ്പടെയുള്ളതാണ്‌ ഈ പാത.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW