Friday, September 14, 2018 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.15 PM

കുട്ടനാട്‌ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹം: എം. ലിജു

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധയെക്കുറിച്ച്‌ അവലോകനം നടത്താന്‍ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളും പ്രളയ ബാധിതരെയും സന്ദര്‍ശിക്കാതെ പോയതു ദൗര്‍ഭാഗ്യകരമാണെന്നു ഡി.സി.സി. പ്രസിഡന്റ്‌ എം. ലിജു.
വലിയ നാശ നഷ്‌ടങ്ങള്‍ ഉണ്ടായിട്ടും ജനം ഇത്രയേറെ കഷ്‌ടപ്പെട്ടിട്ടും കുട്ടനാട്‌ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി തന്റെ പ്രവര്‍ത്തിയിലൂടെ ദുരിത ബാധിതരായ ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌.
ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ തയാറാകാത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്‌. അവലോകന യോഗം പ്രഹസനമായിരുന്നെന്നും പ്രളയക്കെടുതിക്കു ശേഷമുള്ള നടപടികള്‍ സ്വീകരിക്കാന്‍ യാതൊരു തീരുമാനവും അവലോകന യോഗത്തില്‍ ഉണ്ടായില്ലെന്നും
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ലിജു പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Advertisement
Monday 06 Aug 2018 09.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW