Wednesday, November 14, 2018 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.15 PM

5000 ഔഷധ ശൂചിത്വ കിറ്റുകള്‍ വിതരണം ചെയ്‌തു

കുട്ടനാട്‌: കുട്ടനാടിനൊപ്പം എന്നപേരില്‍ കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കുട്ടനാട്ടിലെ പ്രളയ മേഖലകളില്‍ നടത്തിവന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം സമാപിച്ചു. ദേശീയ ആരോഗ്യ ദൗത്യവും വിവിധ സംഘടനകളുമായി ചേര്‍ന്നു നടത്തി വന്ന പൊതുജനാരോഗ്യശുചിത്വ ബോധവല്‍ക്കരണ കാമ്പയിന്റെ ഒന്നാം ഘട്ടമാണ്‌ 5000 ഔഷധശുചിത്വ കിറ്റുകളുടെ വിതരണത്തോടെ പൂര്‍ത്തിയായത്‌.
ഇന്നു നടന്ന ക്യാമ്പയിനില്‍ പരിശീലനം ലഭിച്ച 632 സന്നദ്ധ പ്രവര്‍ത്തകര്‍ 107 ടീമുകളായി കുട്ടനാട്ടിലെ പ്രളയബാധിതമായതും ഇപ്പോഴും ദുരിതം നിലനില്‍ക്കുന്നതുമായ കൈനകരി, ചമ്പക്കുളം, കാവാലം, പുളിങ്കുന്ന്‌, നെടുമുടി എന്നീ പഞ്ചായത്തുകളിലെ 125 ഉള്‍പ്രദേശ ക്യാമ്പുകളിലും അവയുമായി ബന്ധപ്പെട്ട വീടുകളിലുമാണു സന്ദര്‍ശനം നടത്തിയത്‌. സന്ദര്‍ശനത്തോടൊപ്പം മേഖലകളിലെ ഡിസീസ്‌ മാപ്പിങ്ങും നടന്നു.
വിവിധ ജില്ലകളില്‍നിന്നുള്ള ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ചേര്‍ത്തല എസ്‌.എന്‍. കോളജ്‌, ചേര്‍ത്തല എന്‍.എസ്‌.എസ്‌. കോളജ്‌, ആലപ്പുഴ സെന്റ്‌ ജോസഫ്‌ കോളജ്‌, ആലപ്പുഴ എസ്‌.ഡി. കോളജ്‌, അമ്പലപ്പുഴ ഗവ.കോളജ്‌, പുളിങ്കുന്ന്‌ എന്‍ജിനീയറിങ്‌ കോളജ്‌ എന്നിവടങ്ങളിലെ എന്‍.എസ്‌.എസ്‌. വോളന്റിയര്‍മാര്‍, യുവജന ക്ഷേമ ബോര്‍ഡുമുമായി ബന്ധപ്പെട്ട യൂത്ത്‌ ക്ലബ്‌ പ്രവര്‍ത്തകര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പരിഷത്ത്‌ സംഘത്തോടൊപ്പം കാമ്പയിനില്‍ പങ്കെടുത്തു

Ads by Google
Advertisement
Monday 06 Aug 2018 09.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW