Tuesday, November 13, 2018 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.15 PM

മലയാളികള്‍ പ്രബുദ്ധത സംരക്ഷിക്കണം: ടി.ഡി. രാമകൃഷ്‌ണന്‍

ആലപ്പുഴ: പ്രബുദ്ധരെന്ന്‌ അഭിമാനിക്കുന്ന മലയാളികള്‍ ആ വാക്കിനു പരിക്കു പറ്റാതെ സൂക്ഷിക്കാന്‍ ബാധ്യസ്‌ഥരാണെന്നു വയലാര്‍ അവാര്‍ഡ്‌ ജേതാവ്‌ ടി.ഡി. രാമകൃഷ്‌ണന്‍. 66-ാമത്‌ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സ്‌മരണിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സാഹിത്യ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യം ഇന്ന്‌ എന്നതായിരുന്നു വിഷയം.
എഴുത്തുകാര്‍ക്ക്‌ നേരെ സര്‍ഗാത്മകവും ജനാധിപത്യപരവുമായ വിമര്‍ശനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. എന്നാല്‍ ശാരീരിക ആക്രമണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സമകാലിക സാഹിത്യലോകത്ത്‌ ഉണ്ടാകുന്ന പ്രതിലോമകരമായ സംഭവങ്ങള്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിശാസ്‌ത്രപരമായും തൊഴില്‍പരമായും ചിന്നിച്ചിതറി കിടക്കുന്ന കാലത്ത്‌ ഡിജിറ്റല്‍ ലോകത്തിന്റെ കടന്നുവരവോടെ സാഹിത്യം ഇല്ലാതാകുമെന്നതായിരുന്നു 90കളിലെ പ്രചരണം. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ മലയാള സാഹിത്യത്തിനു കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌.
സാഹിത്യമെന്ന കലാരൂപത്തിന്റെ പ്രസക്‌തി കൂടി. റെയില്‍വേ ജീവനക്കാരായ ഇന്നത്തെ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖനും താനും മലയാളികള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു. റയില്‍വേ ജീവനക്കാര്‍ കടന്നുവരാന്‍ ഒരു സാധ്യതയുമില്ലാത്ത മേഖലയായിരുന്നു സാഹിത്യമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പക്കാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വായന ഇന്ന്‌ വ്യാപകമായിട്ടുണ്ട്‌. സൈബര്‍ ഇടങ്ങളില്‍ നല്ലതോതില്‍ സാഹിത്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നത്‌ സൈബര്‍ ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളജില്‍ നടന്ന സെമിനാറില്‍ ആലപ്പുഴ എ.ഡി.എം ഐ.അബ്‌ദുള്‍ സലാം അധ്യക്ഷത വഹിച്ചു.
സ്‌മരണിക കമ്മറ്റി ചീഫ്‌ എഡിറ്റര്‍ എം.ആര്‍ പ്രേം, സാഹിത്യകാരി എം. മഞ്‌ജു, പ്രിന്‍സിപ്പല്‍ ഷീനാ ജോര്‍ജ്‌, പി. ജ്യോതിസ്‌, അധ്യാപിക ജ്യോതിലക്ഷ്‌മി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 06 Aug 2018 09.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW