Friday, September 14, 2018 Last Updated 47 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.52 AM

ജ്യേഷ്‌ഠനെ അമ്മിക്കല്ല്‌ കൊണ്ട്‌ അനുജന്‍ കൊലപ്പെടുത്തി

uploads/news/2018/08/239231/2.jpg

പുനലൂര്‍: തര്‍ക്കത്തിനിടെ ജ്യേഷ്‌ഠനെ അമ്മിക്കല്ല്‌ കൊണ്ടു തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ പിടിയില്‍.
കുന്നിക്കോട്‌ വിളക്കുടി മൂന്നു തണ്ടില്‍ വീട്ടില്‍ സിദ്ദിഖാ(32)ണ്‌ അനുജന്റെ അടിയേറ്റ്‌ മരിച്ചത്‌. സംഭവത്തിനുശേഷം രക്ഷപ്പെട്ട അനുജന്‍ നിസാമുദ്ദീനെ പോലീസ്‌ പിന്‍തുടര്‍ന്നു പിടികൂടി.
ഇന്നലെ വൈകിട്ട്‌ അഞ്ചിനോടെയായിരുന്നു സംഭവം.
സിദ്ദിഖിന്റെ ഭാര്യ റജീനയുമായി നിസാമുദീനു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ ഇരുവരും വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു.
മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. സല്‍മാന്‍ സിദ്ദീഖിന്റെ മകനാണ്‌. കുന്നിക്കോട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Monday 06 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW