Friday, November 16, 2018 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.52 AM

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മകന്റെ അടിയേറ്റ്‌ അച്‌ഛന്‍ മരിച്ചു

uploads/news/2018/08/239230/1.jpg

കൊല്ലം: മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കാതെ തുടര്‍ന്നു മകന്റെ അടിയേറ്റ്‌ അച്‌ഛന്‍ മരിച്ചു. ശനിയാഴ്‌ച രാത്രി 8.30-യോടെയാണ്‌ സംഭവം.
ചന്ദനത്തോപ്പ്‌ കുഴിയം തെക്കേക്കര വിശാലഴികത്ത്‌ വീട്ടില്‍ ചിന്നപ്പ ദാസ്‌ (58)ആണ്‌ മരിച്ചത്‌. മകന്‍ ദിലീപി(27)നെ കുണ്ടറ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
മരം കയറ്റ തൊഴിലാളിയായ അച്‌ഛനും മകനും തമ്മില്‍ വഴക്ക്‌ സാധാരണമാണ്‌.
അച്‌ഛനും മകനും മദ്യപിക്കുന്ന സ്വഭാവം ഉള്ളവരാണ്‌.ഇന്നലെ രാത്രിയില്‍ രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. അതിനുശേഷം പുറത്തേക്കിറങ്ങിയ ചിന്നപ്പദാസിനെ മകന്‍ ദിലീപ്‌ പിന്നില്‍ നിന്നും അടിക്കുകയായിരുന്നു.
തലയ്‌ക്ക് അടിയേറ്റ്‌ വീട്ടില്‍ നിന്നും റോഡിലെത്തി കുഴഞ്ഞുവീണ ചിന്നപ്പ ദാസിനെ ദിലീപിന്റെ നേതൃത്വത്തില്‍ വീട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ആറുമാസം മുമ്പ്‌ രണ്ടു പേരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന്‌ ഇയാള്‍ പിതാവിനെ വെട്ടിപരുക്കേല്‍പിച്ചിരുന്നു.
ഭാര്യ: അനന്ദകുമാരി. മകള്‍ ദീപ. കുണ്ടറ പോലീസ്‌ കേസെടുത്തു.
സയന്റിഫിക്ക്‌ ഓഫീസര്‍ ശീതളിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW