Monday, November 19, 2018 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.29 AM

ഖാദിവസ്‌ത്ര വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സഹായിക്കും: മന്ത്രി

uploads/news/2018/08/239228/1.jpg

കോഴിക്കോട്‌: ഖാദിവസ്‌ത്രങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ വിപണിയിലെ ഇടപെടല്‍ സര്‍ക്കാര്‍ സാധ്യതമായ എല്ലാ സഹായവും നല്‍കുമെന്നു മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്‌ ഓണം-ബക്രീദ്‌ ഖാദി മേള 2018 ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഖാദി ഉത്സവനാളുകളിലെ റിബേറ്റ്‌ വില്‍പ്പനയില്‍ മാത്രം ഒതുക്കേണ്ടതല്ല. നമ്മുടെ ലളിതമായ രാഷ്ര്‌ടീയ സംസ്‌കാരത്തിന്റെയും കരവിരുതിന്റെയും പ്രതീകമായ ഖാദിയെ പുനരുജ്‌ജീവിപ്പിക്കാന്‍ ശക്‌തമായ ഇടപെടല്‍ വേണം. കുറഞ്ഞ മൂലധന നിക്ഷേപത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കുന്നതിന്‌ ഖാദിഗ്രാമ വ്യവസായ മേഖലയ്‌ക്ക് കഴിയുമെന്നും ഖാദി ഉത്‌പാദവും ഉത്‌പന്നവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്‌ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്‌ജ് അധ്യക്ഷത വഹിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദ്യ വില്‍പ്പന നടത്തി. സമ്മാന പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി നിര്‍വഹിച്ചു. ഇത്തവണ വിപണിയില്‍ ഇറക്കിയ കുപ്പടം സെറ്റ്‌ മുണ്ടിന്റെ വിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത്‌ നിര്‍വഹിച്ചു.
കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, കോഴിക്കോട്‌ സര്‍വോദയ സംഘം സെക്രട്ടറി എം. പരമേശ്വരന്‍, കേരള സര്‍വോദയ സംഘം ജനറല്‍ മാനേജര്‍ യു. രാധാകൃഷ്‌ണന്‍, കണ്ണൂര്‍ സര്‍വോദയ സംഘം സെക്രട്ടറി, കെ.വി. വിജയമോഹനന്‍, ഡയറക്‌ടര്‍ ടി. ശ്യാംകുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഖാദി ബോര്‍ഡ്‌ മെമ്പര്‍ വേലായുധന്‍ വള്ളിക്കുന്ന്‌ സ്വാഗതവും പ്ര?ജക്‌ട് ഓഫീസര്‍ ഷാജി ജേക്കബ്‌ നന്ദിയും പറഞ്ഞു.
മേളയോടനുബന്ധിച്ച്‌ എല്ലാ തുണിത്തരങ്ങള്‍ക്കും 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ്‌ നല്‍കുന്നുണ്ട്‌. കൂടാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനകാര്‍ക്ക്‌ 50,000 രൂപ വരെ ക്രെഡിറ്റ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.
സമ്മാന പദ്ധതിയില്‍വാഗണ്‍ ആര്‍ കാറാണ്‌ ഒന്നാം സമ്മാനമായി നല്‍കുന്നത്‌. രണ്ടാം സമ്മാനം അഞ്ച്‌ പവന്റെ സ്വര്‍ണ്ണനാണയവും മൂന്നാം സമ്മാനം ഒരു പവന്‍ വീതവുമാണ്‌ (ജില്ലയില്‍ രണ്ട്‌ പേര്‍ക്ക്‌) നല്‍കുന്നത്‌. ഓരോ ആഴ്‌ചയിലും ജില്ലതോറും 5000 രൂപയുടെ ഗിഫ്‌റ്റ് വൗച്ചറും മേളയുടെ ഭാഗമായി നല്‍കുന്നുണ്ട്‌. 24 ന്‌ സമാപിപ്പിക്കുന്ന മേളയുടെ മെഗാ നറുക്കെടുപ്പ്‌ സെപ്‌തംബര്‍ 19 ന്‌ നടക്കും.

Ads by Google
Advertisement
Monday 06 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW