Thursday, November 15, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.28 AM

മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു

കോഴിക്കോട്‌: എണ്‍പത്തി അഞ്ചാം വയസ്സിലേക്കു പ്രവേശിച്ച എം.ടി. വാസുദേവന്‍ നായരെ കണ്ട്‌ ആശംസകള്‍ അറിയിക്കാന്‍ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ എത്തി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ എം.ടിയുടെ കൊട്ടാരം റോഡിലുള്ള സിത്താരയില്‍ എത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മന്ത്രി എം ടിക്ക്‌ ഓണാശംസകളും നേര്‍ന്നു.
മലയാള സാഹിത്യ രംഗത്ത്‌ അഭൂതപൂര്‍വ്വമായ പ്രതിഭയാണ്‌ എം.ടി. വാസുദേവന്‍ നായരെന്നു മന്ത്രി പറഞ്ഞു. ചരിത്രത്തേയും വിശ്വാസത്തേയും അതിന്റെ യഥാര്‍ഥ രീതിയില്‍ ജനങ്ങളില്‍ അവതരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചതെന്നും മതനിരപേക്ഷമായ നിലപാടും മനുഷ്യ സ്‌നേഹവും ഉയര്‍ത്തി പിടിക്കുന്ന സാഹിത്യ സൃഷ്‌ടികളാണ്‌ എം.ടിയിലൂടെ നമുക്ക്‌ കാണാന്‍ കഴിയുന്ന തെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.എല്‍.എമാരായ എ.പ്രദീപ്‌ കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Advertisement
Monday 06 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW