Thursday, November 15, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.28 AM

വ്യാജ ഒപ്പിട്ട്‌ കെട്ടിടത്തിന്റെ പ്ലാന്‍ പാസാക്കിയ കേസ്‌ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല; കേസ്‌ ഒതുക്കാന്‍ നീക്കം

കോഴിക്കോട്‌: എലത്തൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ബഹുനില കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി, കെട്ടിടത്തിന്റെ പ്ലാനില്‍ രജിസ്‌റ്റേര്‍ഡ്‌ എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച്‌ പ്ലാന്‍ പാസാക്കിയെടുത്ത സംഭവത്തില്‍ കുറ്റക്കാരനായ കരാറുകാരനെതിരെ കൊടുത്ത പരാതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ എലത്തൂര്‍ പോലീസ്‌ ഒളിച്ച്‌ കളിക്കുന്നതായി പരാതി.
എലത്തൂര്‍ സ്വദേശിയുടെ ഉടമസ്‌ഥതയിലുള സ്‌ഥലത്താണ്‌ കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി വ്യാജ ഒപ്പും സീലും ഉപയോഗിച്ചത്‌. കക്കോടി സ്വദേശിയും കോഴിക്കോട്‌ പുതിയമ്പലം റോഡിലെ ബില്‍ഡിങ്ങ്‌ ആന്റ്‌ ഡിസൈന്‍സ്‌ ഉടമയാണ്‌ ഒപ്പും സീലും ഉപയോഗിച്ച്‌ പ്ലാന്‍ സമര്‍പ്പിച്ചത്‌. ഇതിനെതിരെ രണ്ട്‌ വര്‍ഷം മുമ്പ്‌ കബളിപ്പിക്കപ്പെട്ട രജിസ്‌ട്രേര്‍ഡ്‌ എന്‍ജിനീയര്‍ കെ സുനില്‍ കുമാര്‍ എലത്തൂര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ആറ്‌ മാസം കഴിഞ്ഞിട്ടും കേസ്‌ രജിസ്‌ട്രര്‍ ചെയ്ായതെ പ്രതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ്‌ എലത്തൂര്‍ പോലീസ്‌ ചെയ്യുന്നതെന്നാണു സുനില്‍കുമാര്‍ ആരോപിക്കുന്നത്‌.
എലത്തൂര്‍ പോലീസിന്റെ ഈ നടപടിയില്‍ മനം നൊന്ത്‌ പരാതിക്കാരനായ സുനില്‍ കുമാര്‍ പരാതി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കോടതി തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കേസ്‌ എലത്തൂര്‍ പോലീസിനോട്‌ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. കോടതി ആവശ്യപ്പെട്ടിട്ട്‌ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ കെട്ടിട നിര്‍മാണ മാഫിയയെ സംരക്ഷിക്കുകയാണ്‌ എലത്തൂര്‍ പോലീസ്‌ ചെയ്യുന്നതെന്ന്‌ അദ്ദേഹം പറയുന്നു.
പരാതി ഫോറന്‍സിക്‌ വിദഗ്‌ദന്‍ അന്വേഷിക്കണം എന്ന്‌ പറഞ്ഞായിരുന്നു ആദ്യ കാലങ്ങളില്‍ എലത്തൂര്‍ പോലീസ്‌ കേസ്‌ നീട്ടി കൊണ്ടു പോയത്‌. ഇപ്പോള്‍ ഇന്‍വെസ്‌റ്റിഗേഷന്‍ കഴിഞ്ഞില്ല എന്ന ഒറ്റ മറുപടിയാണ്‌ എലത്തൂര്‍ പോലീസ്‌ പറയുന്നത്‌.
കോര്‍പ്പറേഷനിലെ ചില ഉദാ്യേഗസ്‌ഥരും പോലീസിനൊപ്പം പ്രതിയെ സംരക്ഷിക്കുന്നതില്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന്‌ ആരോപണമുണ്ട്‌.

Ads by Google
Advertisement
Monday 06 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW