Sunday, November 18, 2018 Last Updated 43 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.28 AM

കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്‌ ആശങ്കാജനകം: വിസ്‌ഡം ജില്ല യൂത്ത്‌ മീറ്റ്‌

കോഴിക്കോട്‌: രാജ്യത്ത്‌ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്‌ ആശങ്കാജനകമാണെന്ന്‌ വിസ്‌ഡം യൂത്ത്‌ ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ മുജാഹിദ്‌ യൂത്ത്‌ മീറ്റ്‌ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട്‌ നടത്തുന്ന ആള്‍കൂട്ട കൊലപാതങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരില്‍ ജൂഡീഷ്യറികളും ഭരണകൂടങ്ങളുും ശക്‌തമായ നടപടികള്‍ സ്വീകരിക്കണം, സാമ്പത്തികത്തട്ടിപ്പും ലൈംഗിക ചൂഷണങ്ങളും ലക്ഷ്യമാക്കി അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ സമൂഹത്തിന്‌ വലിയ ഭീതിയാണ്‌ പകര്‍ന്നുനല്‍കുന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും ശാക്‌തീകരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ യുവജന സമൂഹം രംഗത്തിറങ്ങണം.
ആത്മീയതയുടെ മറവില്‍ സ്‌ത്രീപീഡനങ്ങള്‍ നടത്തുകയും ആഡംഭര ജീവിതം നയിക്കുകയും ചെയ്ുയന്ന പുരോഹിതന്‍മാര്‍ക്കെതിരില്‍ സമൂഹം ശക്‌തമായി പ്രതികരിക്കണം.
സമ്മേളനം വിസ്‌ഡം യുത്ത്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സജാദ്‌ ഉദ്‌ഘാടനം ചെയ്‌തു. വിസ്‌ഡം യുത്ത്‌ ജില്ലാ പ്രസിഡന്റ്‌ റഷീദ്‌ നരിക്കുനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിസ്‌ഡം ഇസ്ലാമിക്‌ ഓര്‍ഗനൈസഷന്‍ ജില്ലാ സെക്രട്ടറി വി ടി ബഷീര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ യൂ. മുഹമ്മദ്‌ മദനി, സംസ്‌ഥാന നിര്‍വാഹക സമിതി അംഗം പി സി ജംസീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Ads by Google
Advertisement
Monday 06 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW