Saturday, September 15, 2018 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.28 AM

അപകടവാസ്‌ഥയിലായ തെങ്ങ്‌ മുറിക്കാന്‍ ശ്രമിക്കവെ യുവാവിനെ ആക്രമിച്ചു

ഫറോക്ക്‌: പഞ്ചായത്തിലെ ചാലിയം മൂന്നാം വാര്‍ഡിലുള്‍പ്പെട്ട വടക്കേ ചോലകത്ത്‌ അബ്‌ദുള്‍ റഫീഖിന്റെ വീടിനുമേലേക്ക്‌ അപകടകരമായ നിലയില്‍ ചരിഞ്ഞിരിക്കുന്ന തെങ്ങുകള്‍ മുറിച്ചു മാറ്റാന്‍ ശ്രമിക്കവേ മരംമുറി തൊഴിലാളികളെ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. തെങ്ങില്‍ കയറിയ കാരകളിപറമ്പ്‌ സുനില്‍ കുമാറിനെ (അപ്പ) അരയില്‍ കെട്ടിയ കയര്‍ വലിച്ച്‌ താഴേക്ക്‌ തള്ളിയിടാന്‍ ശ്രമിച്ചു. കൂടാതെ താഴെ നിന്നുമെറിഞ്ഞ കല്ല്‌ കാലില്‍ തട്ടി പരിക്കേറ്റ സുനില്‍ കുമാറിനെ കോട്ടക്കടവിലെ ടി.എം.എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പത്ത്‌ ഹംസകോയയും കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്നാണ്‌ അക്രമം നടത്തിയതെന്ന്‌ വീട്ടുടമസ്‌ഥനായ റഫീക്ക്‌ ആരോപിച്ചു.
അപകട നിലയിലുള്ള തെങ്ങ്‌ മുറിച്ചുമാറ്റണമെന്ന്‌ ഉടമസ്‌ഥനോട്‌ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു. ഈ പ്രശ്‌നം വാര്‍ഡ്‌ മെമ്പര്‍ പഞ്ചായത്ത്‌ ഭരണസമിതിയില്‍ രേഖാമൂലം അറിയിക്കുകയും പഞ്ചായത്ത്‌ ഉദ്ദ്യോഗസ്‌ഥയായ അനുതോമസ്‌ സ്‌ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ ഭരണസമിതി ഐക്യകണ്‌ഠേന മുറിച്ചുമാറ്റാന്‍ അനുമതി നല്‍കുകയും ചെയ്‌തു. തെങ്ങ്‌ മുറിച്ചുമാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി രണ്ട്‌ തവണ അയച്ച നോട്ടീസ്‌ കൈപ്പറ്റാതിരുന്നതിനാല്‍ 48 മണിക്കൂറിനുള്ളില്‍ മുറിച്ചില്ലെങ്കില്‍ പഞ്ചായത്ത്‌ സ്വമേധേയാ നടപടിയെടുക്കുമെന്ന്‌ കാണിച്ച്‌ ഹംസക്കോയയുടെ വീട്ടില്‍ നോട്ടീസ്‌ പതിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ ഈ കാര്യത്തില്‍ ഒരു നീക്കുപോക്കുമില്ലാതിരുന്നതിനാല്‍ അധികൃതരെ സമീപിച്ചപ്പോള്‍ പ്രസ്‌തുത ഫയല്‍ അപ്രത്യക്ഷമായെന്ന വിചിത്രമായ മറുപടിയാണ്‌ ലഭിച്ചത്‌.

Ads by Google
Advertisement
Monday 06 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW