Saturday, September 15, 2018 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.28 AM

തിരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍

മുക്കം: പട്ടിണിപ്പാവങ്ങളെ നിഷ്‌കരുണംകൊള്ള ചെയ്യാന്‍ കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും അവസരമൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികലനയങ്ങള്‍ക്കും നടപടികള്‍ക്കും തിരിച്ചടി നല്‍കാന്‍ സാധാരണക്കാര്‍ക്കു ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ്‌ തിരഞ്ഞെടുപ്പെന്നും അതവര്‍ ഫലപ്രദമായി ഉപയോഗിക്കുമെന്നും സി.പി.ഐ സംസ്‌ഥാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം പി.പി.സുനീര്‍ അഭിപ്രായപ്പെട്ടു.
അടുത്ത പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പില്‍ സാധാരണക്കാരുടെ പ്രഹര ശേഷി കേന്ദ്ര ഭരണാധികാരികളെ ബോധ്യപ്പെടുത്തുകയുംജനദ്രോഹ നടപടികള്‍ പിന്തുടരുന്ന ബിജെപിയെ അധികാരത്തില്‍നിന്നു പുറന്തള്ളുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനവഞ്ചനയുടെ പ്രതീകമാണ്‌ ബി ജെ പി സര്‍ക്കാര്‍.കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്‌ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നും അദ്ദേഹ കുറ്റപ്പെടുത്തി.
മുക്കംവ്യാപാരി മന്ദിരം ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ സി.പി.ഐ കോഴിക്കോട്‌ ജില്ല കമ്മിറ്റി അംഗം വി.എ.സബാസ്‌റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.എം നാരായണന്‍ മാസ്‌റ്റര്‍, പി.കെ.കണ്ണന്‍, പി.ടി.ബാലകൃഷ്‌ണന്‍, ടി.ജെ.റോയ്‌, വി.കെ.അബുബക്കര്‍ എന്നിവര്‍ സംസാരിച്ചു.തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനറായി കെ.മോഹനനെ തിരഞ്ഞെടുത്തു.

Ads by Google
Advertisement
Monday 06 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW