Saturday, November 17, 2018 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.22 AM

'അറിവിന്റെ ലോകത്ത്‌ വൈകല്യത്തിനു സ്‌ഥാനമില്ല'

uploads/news/2018/08/239220/4.jpg

കോട്ടയം: അക്ഷര വെളിച്ചം നുകരാന്‍ വൈകല്യം ഒരു പ്രശ്‌നമേയല്ലെന്നു മാലോകരുടെ മുന്നില്‍ തെളിയിച്ചു സന്ധ്യ 'അക്ഷര ലക്ഷം' പരീക്ഷ എഴുതി. സാക്ഷരതാ മിഷന്റെ പ്രാഥമിക അക്ഷരജ്‌ഞാനം പകരുന്ന 'അക്ഷര ലക്ഷം' പരീക്ഷയില്‍ ഇന്നലെ കോട്ടയം മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ പാറമ്പുഴ താന്നിക്കല്‍ ടി.എസ്‌. സന്ധ്യയുടെ ഇരുകാലുകളും ജന്മനാ തളര്‍ന്ന അവസ്‌ഥയിലാണ്‌. ഒരടി മുന്നോട്ടു ചലിക്കണമെങ്കില്‍ പരസഹായം വേണം.
സ്‌കൂളില്‍ പോകാനോ അക്ഷരങ്ങളുടെ ലോകത്തെ അറിയിക്കാനോ തടസമായിരുന്നു ഈ വൈകല്യം. എന്നാല്‍, അല്‍പ്പം വൈകിയെങ്കിലും സാക്ഷരതാമിഷന്റെ പരിപാടിയിലൂടെ ഇന്നലെ സന്ധ്യയും പരീക്ഷയെഴുതി. സുകുമാരന്റെയും ശോഭനയുടെയും മകളാണു സന്ധ്യ.
സന്ധ്യ ഉദരത്തിലായിരിക്കേയുണ്ടായ ശോഭനയുടെ വീഴ്‌ചയാണു സന്ധ്യയുടെ വൈകല്യത്തിനു കാരണമായത്‌. തുടര്‍ന്ന്‌ എന്നും സന്ധ്യയ്‌ക്ക്‌ ആശ്രയം മാതാപിതാക്കളും വീല്‍ച്ചെയറുമായിരുന്നു.
നിലവില്‍ മണര്‍കാട്ടെ വാടകവീട്ടിലാണു സന്ധയുടെയും മാതാപിതാക്കളുടെയും താമസം. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു. സന്ധ്യയുടെ അവസ്‌ഥ മനസിലാക്കിയ സ്‌പെഷല്‍ ബ്രാഞ്ച്‌ എസ്‌.ഐ. രാജേഷ്‌ ഇവര്‍ക്കു വീടു നിര്‍മിക്കാന്‍ മൂന്നു സെന്റ്‌ സ്‌ഥലം തിരുവഞ്ചൂരില്‍ നല്‍കിയിരുന്നു. ഇവിടെ ഒരു വീടു നിര്‍മിക്കുകയാണ്‌ സന്ധ്യയുടെ ലക്ഷ്യം. ഇതിനൊപ്പം സാക്ഷര മിഷന്റെ തുടര്‍ കോഴ്‌സുകള്‍ പാസായി ബിരുദം കരസ്‌ഥമാക്കണം. നിലവില്‍ ചെറിയ രീതിയില്‍ ഡേറ്റാന്‍ എന്‍ട്രി ജോലികള്‍ക്കു സന്ധ്യ പോകുന്നുണ്ട്‌.
എട്ടാം വയസില്‍ കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിയാ രാജു ജോര്‍ജും ഇന്നലെ പരീക്ഷ എഴുതിയിരുന്നു. ഞാലിയാകുഴിയിലെ മീന്‍കടയിലെ തൊഴിലാളിയായ രാജു കുടുംബസമേതം മീനടം പൊങ്കന്‍താനത്താണു താമസം. ഇവര്‍ ഉള്‍പ്പെടെ ജില്ലയിലെ 108 കേന്ദ്രങ്ങളിലായി 669 പേരാണ്‌ ഇന്നലെ അക്ഷരലക്ഷം പരീക്ഷ എഴുതിയത്‌.
കോട്ടയത്തു പള്ളം ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍ അനില്‍ കൂരോപ്പട, സാക്ഷരാ പ്രേരക്‌മാരായ അന്നമ്മ കെ. മാത്യൂ, ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 06 Aug 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW