Tuesday, November 13, 2018 Last Updated 39 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.22 AM

70 ലിറ്റര്‍ കോട പിടികൂടി

uploads/news/2018/08/239219/3.jpg

കടുത്തുരുത്തി: വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 70 ലിറ്റര്‍ കോട എക്‌സൈസ്‌ സംഘം പിടികൂടി. എഴുമാന്തുരുത്തു കടവിനു സമീപമുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കോടയാണു പിടിച്ചെടുത്തത്‌. നുരയും പതയും വമിക്കുന്ന നിലയില്‍ വാറ്റാന്‍ പാകത്തിനുള്ളതായിരുന്നു കോട.
സംഭവത്തില്‍ പ്രതിയെപ്പറ്റി ലഭിച്ച പ്രാഥമിക സൂചനകളുടെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ സംഘം അനേ്വഷണം ആരംഭിച്ചു. ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ചു ശക്‌തമായ വാഹന പരിശോധനയും റെയിഡുമാണു പോലീസ്‌, റവന്യൂ, ഫുഡ്‌സേഫ്‌റ്റി, ഡ്രഗ്‌സ്‌ വിഭാഗം എന്നിവയുടെ സഹായത്തോടെ എക്‌സൈസ്‌ സംഘം നടത്തുന്നത്‌.
റെയിഡിന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.സി.സുരേഷ്‌, പ്രിവന്റീവ്‌ ഓഫീസര്‍ കെ.വി.ബാബു, സി.ഇ.ഒ.മാരായ രജനീഷ്‌, തന്‍സീര്‍, ്രെഡെവര്‍ സാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 06 Aug 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW