Saturday, January 19, 2019 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.22 AM

പരിശീലനത്തിനിടെ ചുണ്ടന്‍വള്ളം ശിക്കാര വള്ളത്തിലിടിച്ച്‌ വള്ളത്തിന്റെ ചുണ്ടൊടിഞ്ഞു

uploads/news/2018/08/239218/2.jpg

കുമരകം : നെഹ്‌റു ട്രോഫി മത്സരവള്ളം കളിയ്‌ക്കായുള്ള പരിശീലന തുഴച്ചിലിനിടയില്‍ ശിക്കാര വള്ളത്തിലിടിച്ച്‌
ചുണ്ടന്‍ വള്ളത്തിന്റെ ചുണ്ടു ഒടിഞ്ഞു. ഇന്നലെ വൈകിട്ടു 4.30ന്‌ മുത്തേരി മട ആറ്റില്‍ലാണു സംഭവം. കുമരകം നവധാര ബോട്ട്‌ ക്ലബ്‌ തുഴയുന്ന കരുവാറ്റ ശ്രീ വിനായകന്‍ ചുണ്ടന്‍ വള്ളമാണു പരിശീലനം കാണാനെത്തിയവരുമായി വന്ന ശിക്കാര വള്ളവുമായി ഇടിച്ചത്‌.
അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. അതേ സമയം ചുണ്ടന്റ്‌ പിച്ചളയില്‍ നിര്‍മ്മിച്ച ചുണ്ട്‌ പലക തുളച്ചു ബോട്ടിന്റെ ഉള്ളിലേക്കു കയറി ശിക്കാര ബോട്ടിനു കേടുപാട്‌ സംഭവിക്കുകയും ചുണ്ടന്‍ വള്ളത്തിന്റെ ചുണ്ട്‌ ഒടിയുകയും ചെയ്‌തു.
പരിശീന ട്രാക്കിലൂടെ ഫിനിഷിങ്‌ പോയന്റിലേക്കു തുഴ മുറുക്കി അതിവേഗതയില്‍ ചുണ്ടന്‍ വള്ളം കുതിച്ചെത്തിയപ്പോള്‍ മുത്തേരിമട ആറിന്റെ പടിഞ്ഞാറെ കരയില്‍ നിന്നും കിഴക്കേ കരയിലേക്കു ശിക്കാരവള്ളം തോടു മുറിച്ചു കടന്നതാണ്‌ അപ്രതീക്ഷിത അപകടത്തിനു കാരണമായതെന്നു പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Monday 06 Aug 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW